Friday 06 January 2023 03:29 PM IST : By സ്വന്തം ലേഖകൻ

‘ജാതകത്തിൽ എല്ലാത്തിലും പരാജയം ഉണ്ടാകുമെന്ന് എഴുതിയിരിക്കുന്നു; അതോടെ പഠിക്കാൻ പറ്റുന്നില്ല’; വിദ്യാര്‍ഥിയുടെ ആശങ്കയ്ക്ക് മറുപടി

hari-ffdastroll

രണ്ടു വയസ്സാകും മുൻപേ എന്റെ ജാതകം എഴുതിയതാണ്. ഞാനതു വായിച്ചു നോക്കുന്നത് ഈയടുത്താണ്. അതോടെ പ്രശ്നങ്ങളും തുടങ്ങി. ക്ലാസ് ഫസ്റ്റ് ഒന്നുമല്ലെങ്കിലും അത്യാവശ്യം നല്ല മാർക്ക് വാങ്ങുന്നയാളാണു ഞാൻ. ജാതകത്തിൽ ഭാവിയെക്കുറിച്ചു കുറേ നല്ല കാര്യങ്ങൾ എഴുതിയിട്ടുണ്ട്. പക്ഷേ, ഒരു ഭാഗത്ത് ‘എല്ലാത്തിലും പരാജയം’ ഉണ്ടാകുമെന്നാണ് എഴുതിയിട്ടുള്ളത്. അതോടെ എനിക്ക് പഠിക്കാൻ പറ്റുന്നില്ല. എന്തു െചയ്താലും പരാജയം. പഠിച്ചാലും രക്ഷപ്പെടില്ല എന്നൊരു തോന്നലാണു മനസ്സിൽ. ഇതിൽ നിന്നു കരകയറാൻ മാർഗം പറഞ്ഞുതരുമോ?

ജനനസമയം: 2005 ജനുവരി 29, 2.05pm

കൃഷ്ണപ്രിയ, പൂജപ്പുര, തിരുവനന്തപുരം

മോളുടെ വിഷമം കൃത്യമായി മനസ്സിലാക്കുന്നു. ഞാൻ എഴുതുന്ന കാര്യങ്ങൾ സമാധാന മനസ്സോടെ വായിക്കാൻ ശ്രമിക്കണം. മോൾ തന്നെ എഴുതിയിട്ടുണ്ട്. കുറേ പോസിറ്റീവ് കാര്യങ്ങൾ ജാതകത്തിൽ എഴുതിയിട്ടുണ്ടെന്ന്. അതു വായിച്ചു

മനസ്സിൽ അത്തരം ചിന്തകൾ നിറയ്ക്കാതെ ചെറിയ നെഗറ്റീവ് കാര്യങ്ങളെ എപ്പോഴും മനസ്സിൽ ചിന്തിച്ചു നടക്കുന്നത് ജാതകത്തിന്റെ െതറ്റാണോ...?

ഞാൻ മോളുടെ ജാതകം പരിശോധിച്ചു. ഉത്രമാണു നക്ഷത്രം. ഏറെ ഉയരങ്ങൾ കീഴടക്കാൻ സാധിക്കുന്ന ജാതകമാണ്. വിദ്യാഭ്യാസത്തിലൂടെ തന്നെ പുരോഗതി കൈവരിക്കാൻ കഴിയും.  

മോളുടെ ജാതകത്തിൽ എഴുതിയിരിക്കുന്നതു വച്ചുള്ളതു പരാജയം സംഭവിക്കും എന്ന അർഥത്തിൽ മനസ്സിലാക്കേണ്ടതല്ല. പരാജയ സന്ദർഭങ്ങളെ അതിജീവിച്ചു മുന്നോട്ടു പോയി വിജയിക്കാനുള്ള പ്രേരണയായി വേണം ജാതക സൂചനകളെ മനസ്സിലാക്കാൻ. ജാതകം വായിക്കുമ്പോൾ ഇക്കാര്യം പ്രത്യേകം ഒാർക്കുക. വിജയിക്കാനുള്ള കഴിവു മോൾക്കുണ്ട്. അത് ഉപയോഗിച്ചു മുന്നോട്ടു പോവുക.

നക്ഷത്ര വിശേഷം: അവിട്ടം

വച്ചു കെട്ടില്ലാത്ത പെരുമാറ്റ രീതി ഉള്ള സ്വഭാവമാണ്. ഏർപ്പെടുന്ന കാര്യങ്ങളി ൽ മടുപ്പു തോന്നി പെട്ടെന്നു പിന്മാറുന്ന രീതി ഉപേക്ഷിക്കണം.

പലരുടെ അഭിപ്രായം ചോദിക്കുമെങ്കിലും സ്വന്തം ഇഷ്ടത്തിനനുസരിച്ചു മാത്രമേ തീരുമാനമെടുക്കൂ. പൂർണമായ അറിവു നേടാതെ സംരംഭങ്ങൾക്കു മുതിരരുത്.  

മറ്റുള്ളവർക്കു തോന്നാത്ത പല ആശയങ്ങളും മനസ്സിൽ കടന്നുവരുന്ന വ്യക്തിത്വമാണ്. അതു പ്രയോഗിക തലത്തിലേക്ക് എത്തിക്കാൻ കഴിയണം.

കഴിവുണ്ടെങ്കിലും അലസത  ജീവിതപുരോഗതിക്കു തടസ്സം സൃഷ്ടിക്കാം. മ റ്റുള്ളവരെ സഹായിക്കാനും സൽക്കരിക്കാനും ഇഷ്ടമുള്ളയാളാകും. തന്മുലം കടബാധ്യതകൾ ഉണ്ടാകാതെ  നോക്കണം. മറ്റുള്ളവരുടെ നിയന്ത്രണത്തിൽ കഴിയുന്നത് ഒട്ടും ഇഷ്ടപ്പെടാറില്ല.

ആരെയും അധികം വകവച്ചു കൊടുക്കുന്ന സ്വഭാവ രീതിയല്ല. ചെറിയ കാര്യംകൊണ്ടു പിണങ്ങുന്ന ശൈലി ഒഴിവാക്കാൻ ശ്രമിക്കണം.

ദുരഭിമാന ചിന്ത വളരെ കൂടുതലാണ്. ആവശ്യമുള്ളതുപോലും ചോദിച്ചു വാങ്ങാൻ മടിക്കും.

പലപ്പോഴും അർഹതയുള്ള സഹായങ്ങൾ പോലും വേണ്ട സമയത്തു കിട്ടാതിരിക്കാൻ ഇതു കാരണമാകും. സ്വപരിശ്രമം കൊണ്ടു സാമ്പത്തിക പുരോഗതി നേടും.