Thursday 09 February 2017 03:05 PM IST : By എടപ്പാൾ സി.വി. ഗോവിന്ദൻ

നിങ്ങളുടെ ഭാഗ്യദിനം: ഫെബ്രുവരി (05–11)

star_astro

ഫെബ്രുവരി 05 മുതൽ 11 വരെ 1192 മകരം 23 മുതൽ 29 വരെ

അശ്വതി∙ നക്ഷത്രക്കാർക്ക് വിദേശത്തുള്ളവരിൽനിന്ന് ധനാഗമം ഉണ്ടാവും. ഉപരിപഠനത്തിന് ഉത്തമമായ കാലമാണ്. പൊലീസ്, പട്ടാളം മേഖലയിലുള്ളവർക്ക് സ്ഥാനക്കയറ്റത്തിനു സാധ്യതയുണ്ട്. സംതൃപ്തി വർധിക്കും. സൗഹൃദസംഭാഷണത്തിൽ പുതിയ ആശയങ്ങൾ ഉദിക്കും. കർമരംഗത്ത് പുതിയ പദ്ധതികൾ നടപ്പിലാക്കാം. ശുഭദിനം – ഞായർ.

ഭരണി ∙ മനസ്സ് നിയന്ത്രിക്കാൻ കഴിയും. സുഹൃദ് സമാഗമങ്ങൾ സന്തോഷകരമാവും. കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കും. ഉത്തരവാദിത്തങ്ങൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കും. വീടു വിട്ട് നിൽക്കേണ്ട സാഹചര്യം ഉണ്ടാവും. ഉന്നതവ്യക്തികളിൽനിന്നു ഗുണാനുഭവങ്ങൾ ലഭിക്കും. പൊതുപ്രവർത്തനങ്ങൾ അംഗീകരിക്കപ്പെടും. ശുഭദിനം – തിങ്കൾ.

കാർ‌ത്തിക ∙ തന്ത്രപരമായ കാര്യങ്ങളിൽ അനുകൂലസാഹചര്യം ഉണ്ടാവും. ആത്മാർഥമായ പ്രവർത്തനം കൊണ്ട് പുതിയ ചില അവസരങ്ങൾ തേടിയെത്തും. ആത്മവിശ്വാസം വർധിക്കും. അഭിപ്രായ വ്യത്യാസങ്ങൾ വർധിക്കാതെ നോക്കണം. കൂട്ടുകെട്ടുകളിൽ കൂടുതൽ സമയം ചെലവഴിക്കും. വാഹന സംബന്ധമായി പ്രവർത്തിക്കുന്നവർക്ക് കാലം ഗുണകരമാണ്. സന്താനങ്ങളുടെ പഠനകാര്യങ്ങൾ അനുകൂലമാവും. ശുഭദിനം – ബുധൻ.

രോഹിണി ∙ ജീവിതപങ്കാളിയിൽനിന്ന് അനുയോജ്യമായ ആശയങ്ങൾ ലഭിക്കും. വ്യാപാരികൾക്കു പുരോഗതി ഉണ്ടാവും. ഭാഗ്യപരീക്ഷണങ്ങൾക്കു കാലം ഗുണകരമല്ല.  പൂർവിക കാര്യങ്ങൾ നിലനിർത്താൻ വേണ്ടതായ കാര്യങ്ങൾ ചെയ്യും. കലാപരമായ പ്രവർത്തനങ്ങൾ അംഗീകരിക്കപ്പെടും. സന്താനങ്ങളെച്ചൊല്ലിയുള്ള വേവലാതികൾ കുറയും. ശുഭദിനം – വ്യാഴം.

മകയിരം ∙ കർമരംഗത്തും പൊതുരംഗത്തും ചടുലമായ നീക്കങ്ങൾ ഉണ്ടാവും. ഗൃഹനിർമാണം പൂർത്തിയാക്കാൻ സാധിക്കും. പുതിയ ചില കാര്യങ്ങൾക്കായി ഇറങ്ങിത്തിരിക്കും. വിദേശത്തുള്ളവർക്കു നാട്ടിലേക്കു വരാ‍ൻ സാധിക്കും. അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെടും. പ്രലോഭനങ്ങൾ ശ്രദ്ധിക്കണം. വിശിഷ്ടാതിഥികൾക്കു യോഗമുണ്ട്. ശുഭദിനം – ബുധൻ.

തിരുവാതിര ∙ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രവർത്തനമേഖലയിൽ അൽപം മുൻകരുതലുകളെടുത്താൽ ഗുണാനുഭവങ്ങൾ വർധിക്കും. സർക്കാർ കാര്യങ്ങളിലേർപ്പെടും. പിതാവിനോടു കൂടുതൽ അടുത്തിടപഴകും. ഭക്ഷണം, താമസം എന്നിവ സുഖകരമാവും. മറ്റുള്ളവരുടെ വാക്കുകളെ ഉൾക്കൊണ്ട് പ്രവർത്തിക്കും. കുടുംബത്ത് മംഗളകർമങ്ങൾ നടക്കും. ശുഭദിനം – തിങ്കൾ.

പുണർതം ∙  പ്രവർത്തനമേഖലയിൽ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. വാഹനങ്ങൾക്കു തകരാറു സംഭവിക്കാം. വിദഗ്ധചികിത്സ ആവശ്യമായി വരും. മറ്റുള്ളവരുടെ ചുമതലകൾ കൂടി ചെയ്തു തീർക്കേണ്ട സാഹചര്യം ഉണ്ടാവും. അറിവ് മറ്റുള്ളവർക്ക് പകർന്നു നൽകാൻ അവസരമുണ്ടാവും. കലാകാരന്മാർക്കു മികച്ച അവസരങ്ങൾ ലഭിക്കും. ഗുരുജനങ്ങൾക്ക് അപ്രീതി ഉണ്ടാകാതെ ശ്രദ്ധിക്കണം. ശുഭദിനം – വെള്ളി.

പൂയം ∙ അർഹമായ പ്രതിഫലം ലഭിക്കും. പ്രശസ്തി വർധിക്കും. അറിവുള്ള കാര്യങ്ങൾ പ്രാവർത്തികമാക്കാൻ അവസരമുണ്ടാകും. ചർച്ചകൾ വിജയിക്കും. കൃഷിയിൽനിന്ന് ആദായം വർധിക്കും. വിദേശത്തുള്ളവർക്കു കാലം ഗുണകരമാണ്, കർമരംഗത്ത് അന്തസ്സ് വർധിക്കും. ശുഭദിനം – തിങ്കൾ.

ആയില്യം ∙ വിദ്യാർഥികൾക്കു കൂടുതൽ ശ്രദ്ധിക്കാൻ കഴിയും. സംഘടിതമായ പ്രവർത്തനങ്ങൾക്കു കാലം ഗുണകരമാണ്. യാത്രകൾ ആഹ്ലാദകരമാവും.  വിരോധികളുടെ പ്രവർത്തനങ്ങളെ പരാജയപ്പെടുത്താൻ  സാധിക്കും. അധ്യാപകർക്ക് കാലം ഗുണകരമാണ്. പ്രവർത്തന നേട്ടങ്ങൾക്കായി അത്യന്തം പരിശ്രമിക്കും. പുതിയ വീട്ടിലേക്കു താമസം മാറ്റാൻ കഴിയും. മാതാപിതാക്കളിൽനിന്ന് ഗുണാനുഭവങ്ങൾ ഉണ്ടാവും. സഹോദരജനങ്ങളിൽ നിന്നു സഹായം ലഭിക്കും. ശുഭദിനം – വെള്ളി.

മകം ∙ സാമ്പത്തികപുരോഗതിക്കുള്ള ചില പദ്ധതികൾ ആവിഷ്കരിക്കാവുന്നതാണ്. തൊഴിൽ സംബന്ധമായി യാത്രകൾ ആവശ്യമായി വരും. വേണ്ടപ്പെട്ടവരുടെ വിജയാഹ്ലാദത്തിൽ പങ്കു ചേരും. പുതിയ വാഹനത്തിന് യോഗമുണ്ട്. അനാവശ്യമായ ചിന്താഗതികൾ വർധിക്കും. അന്യരുടെ കാര്യങ്ങളിൽ കൂടുതൽ താൽപര്യം കാണിക്കും. വഞ്ചിക്കപ്പെടാതിരിക്കാൻ കരുതിയിരിക്കണം. ശുഭദിനം – ഞായർ

പൂരം ∙  യുക്തിപൂർവം ചിന്തിച്ചുപ്രവർത്തിക്കേണ്ട കാലമാണ്. മാതാപിതാക്കൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളിൽ നിന്നു പിന്മാറാൻ ശ്രമിക്കും. കർമരംഗത്തു ഗുണാനുഭവങ്ങൾ ഉണ്ടാവും. സുഹൃത്തുക്കളിൽനിന്നു വിഷമകരമായ അനുഭവങ്ങൾക്കു സാധ്യതയുണ്ട്. പുതിയ കാര്യങ്ങൾ തുടങ്ങാനുദ്ദേശിക്കുന്നവർക്കു കാലം ഗുണകരമാണ്. ശുഭദിനം – തിങ്കൾ

ഉത്രം ∙ വിദ്യാർഥികൾക്ക് പരീക്ഷകളിൽ ഉന്നതവിജയം ലഭിക്കും. സൽക്കർമങ്ങൾ ധാരാളമായി ചെയ്യും. യാത്രകൾ ഗുണകരമായിത്തീരും. അപകടങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. പരമപ്രധാനമായ കാര്യങ്ങൾ പരിഗണിക്കപ്പെടും. പ്രതിസന്ധികളെ നിഷ്പ്രയാസം തരണം ചെയ്യാനാവും. സ്ഥലംമാറ്റത്തിനു സാധ്യതയുണ്ട്. മനസ്സമാധാനം വർധിക്കും. സമൂഹത്തിൽ അംഗീകരിക്കപ്പെടും. ശുഭദിനം – ഞായർ

നിങ്ങളുടെ ഭാഗ്യാനുഭവങ്ങളെക്കുറിച്ചറിയാം

അത്തം ∙ ‌പരിശ്രമങ്ങൾ വിജയിക്കും. ചെലവുകൾ വർധിക്കും. പരിമിതികൾക്കനുസരിച്ച് പ്രവർത്തിക്കും. അവസരങ്ങൾ വേണ്ടവിധം വിനിയോഗിക്കാനാവും. കാര്യവിജയം കൈവരും. സർക്കാർ സംബന്ധമായ കാര്യങ്ങൾ അനുകൂലമാവും. പിതാവിനോടു കൂടുതൽ അടുത്തിടപഴകും. ജനാനുകൂല്യം ലഭിക്കും. ശുഭദിനം – തിങ്കൾ

ചിത്തിര ∙ കുടുംബത്തിൽ ഐശ്വര്യവും സമാധാനവും നിലനിൽക്കും. അവസരങ്ങൾ പലതും വന്നുചേരും. അവ വിവേകത്തോടെ ഉപയോഗിക്കണം. വിദേശത്തുള്ളവർക്കു ഗുണകരമായ കാലമാണ്. സുഹൃത്തുക്കളുമായി അകൽച്ചയ്ക്ക് സാധ്യതയുണ്ട്. അപ്രതീക്ഷതമായി സഹായസഹകരണങ്ങൾ വർധിക്കും.  കുടുംബകാര്യങ്ങളിൽ ചില മാറ്റങ്ങൾ വേണ്ടിവരും.  ശുഭദിനം – ബുധൻ

ചോതി ∙ ഗഹനമായ വിഷയങ്ങൾ ഏറ്റെടുക്കേണ്ടിവരും. പഴയ തൊഴിൽ പുനരാരംഭിക്കാൻ ശ്രമം നടത്തും. ലോൺ മുതലായവയ്ക്കു ശ്രമിക്കുന്നവർക്കു കാലം ഗുണകരമാണ്. വിശ്വാസവഞ്ചനയിൽ അകപ്പെടാതെ ശ്രദ്ധിക്കണം. മാതാപിതാക്കളുടെ കാര്യങ്ങളിൽ ശ്രദ്ധചെലുത്തും. ഭൂമി സംബന്ധമായ ഇടപാടുകൾക്കു കാലം ഗുണകരമല്ല. ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങാൻ സാധിക്കും. ശുഭദിനം – ബുധൻ.

വിശാഖം ∙ പലകാര്യങ്ങളിലും അതീവശ്രദ്ധ ചെലുത്തും. പുതിയ സുഹൃദ് ബന്ധങ്ങൾ ഉടലെടുക്കും. ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കഴിയും. അനാവശ്യമായ ചിന്തകളും മനസ്സിന്റെ വേവലാതിയും കുറയും. സുഹൃത്തുക്കളുമായി സാമ്പത്തിക ഇടപാടുകൾ നടത്തും.  അനാവശ്യമായ  ചെലവുകൾ വർധിക്കും. ജീവിതപങ്കാളിയിൽനിന്നു ഗുണാനുഭവങ്ങൾ ഉണ്ടാവും. ശുഭദിനം – വെള്ളി.

അനിഴം ∙ തൊഴിൽ സംബന്ധമായി യാത്രകൾ വേണ്ടിവരും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. കുടുംബാംഗങ്ങൾക്കൊപ്പം താമസിക്കാൻ പാകത്തിനു തൊഴിൽ ക്രമീകരിക്കും.  പൈതൃക കാര്യങ്ങളിൽ താൽപര്യം വർധിക്കും. ജീവിത പങ്കാളിക്ക് ഐശ്വര്യമുണ്ടാവും. വിദേശയാത്രയ്ക്കുണ്ടായിരുന്ന തടസ്സങ്ങൾ നീങ്ങും. ചെറിയ തോതിൽ  അലസത അനുഭവപ്പെടും. സാമ്പത്തിക പുരോഗതി ഉണ്ടാവും. ശുഭദിനം – വ്യാഴം.

തൃക്കേട്ട ∙ കൂട്ടുകച്ചവടങ്ങൾ ഗുണകരമായിത്തീരും. സർക്കാർ‌ ആനുകൂല്യങ്ങൾക്കു സാധ്യതയുണ്ട്. വേണ്ടപ്പെട്ടവരുടെ മംഗളകർമങ്ങളിൽ പങ്കാളിയാവും. സഹപാഠികളെ കണ്ടുമുട്ടി സൗഹൃദം പുതുക്കും. വേണ്ടപ്പെട്ടവർക്കു സാമ്പത്തിക സഹായം ചെയ്യേണ്ടിവരും. ഭൂമിയിൽനിന്നു വരുമാനം വർധിക്കും. നാൽക്കാലികളെ വളർത്തിയാൽ നല്ലതാണ്. ശുഭദിനം – തിങ്കൾ

മൂലം ∙ ഉപരിപഠനത്തിന് ആഗ്രഹിക്കുന്നവർക്കു കാലം ഗുണകരമാണ്. വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ സമയ പരിധിക്കുള്ളിൽ ചെയ്തുതീർക്കേണ്ടിവരും. സഹായമനസ്ഥിതി വർധിക്കും. വാദപ്രതിവാദങ്ങളിൽ ഏർപ്പെടും. കലാപ്രവർത്തനങ്ങൾ വിജയകരമാവും. മാതാവിന് ആ രോഗ്യപരമായ വിഷമതകൾ ഉണ്ടാവും. വിദേശസംബന്ധമായ കാര്യങ്ങൾക്കു തടസ്സങ്ങൾ വർധിക്കും. ശുഭദിനം – വെള്ളി

പൂരാടം ∙കുടുംബസ്വത്ത് അധീനതയിലാവും. വളരെ നാളായിട്ടുള്ള ആഗ്രഹങ്ങൾ സാധിച്ചെടുക്കാനാവും. തിരഞ്ഞെടുപ്പ്, പരീക്ഷ, അഭിമുഖം എന്നിവയിൽ വിജയം ലഭിക്കും. കർമരംഗത്തു സമാധാനം വർധിക്കും. സുഹൃത്തുക്കളുമായി പുതിയ ചില കാര്യങ്ങൾക്ക് ഇറങ്ങി തിരിക്കും. ആരോഗ്യകാര്യങ്ങളിൽ അനാവശ്യമായി വേവലാതിപ്പെടും. വീടു പുതുക്കിപ്പണിയാനും മോടിപിടിപ്പിക്കാനും കഴിയും. ശുഭദിനം – വ്യാഴം.

ഉത്രാടം ∙  പൊലീസ്, പട്ടാളം എന്നീ മേഖലയിലുള്ളവർക്ക് ഉയർച്ച ഉണ്ടാവും. വിട്ടുവീഴ്ചാമനോഭാവം വർധിക്കും. വലിയ ചില പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടിവരും. അർഹമായ കാര്യങ്ങൾ നേടിയെടുക്കാൻ നിയമസഹായം തേടും. വാഹനം മാറ്റിവാങ്ങാനും കാലം ഗുണകരമാണ്. സന്താനങ്ങൾക്ക് അപ്രതീക്ഷിതമായി ചില ഗുണാനുഭവങ്ങൾ ഉണ്ടാവും. ശുഭദിനം – ബുധൻ.

തിരുവോണം∙ പുതിയ കരാർ ജോലികൾ ഏറ്റെടുക്കാനാവും. വിദേശത്തുള്ളവരിൽനിന്നു നല്ല സന്ദേശങ്ങൾ ലഭിക്കും. വാഹന സംബന്ധമായി പ്രവർത്തിക്കുന്നവർക്കു കാലം ഗുണകരമാണ്. ഉന്നതരുമായി സൗഹൃദം സ്ഥാപിക്കാൻ സാധിക്കും. അപ്രതീക്ഷിതമായി തടസ്സങ്ങൾ അനുഭവപ്പെടും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനവസരം ലഭിക്കും. മറ്റുള്ളവരിൽ എളുപ്പം ശ്രദ്ധ പിടിച്ചെടുക്കാനാവും. ശുഭദിനം – ബുധൻ

അവിട്ടം ∙ യുവജനങ്ങളുടെ വിവാഹകാര്യങ്ങളിൽ തീരുമാനമെടുക്കും. വീട്ടിൽനിന്നു വിട്ടുനിൽക്കേണ്ട സാഹചര്യം ഉണ്ടാവും. പ്രത്യുപകാരങ്ങൾ തിരിച്ചു ലഭിക്കും. അപകടങ്ങളിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെടും. ഗുരുകാരണവർമാരിൽനിന്നു ഗുണാനുഭവങ്ങൾ ഉണ്ടാവും. സഹപ്രവർത്തകർക്കു ഗുണകരമായ ചില കാര്യങ്ങൾ ചെയ്യും. കുടുംബസൗഖ്യവും സന്താനശ്രേയസ്സും കൈവരും.‍ശു‌ഭദിനം – തിങ്കൾ.

ചതയം  ∙ വീട്ടുകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. വീടിന്റെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കാൻ സാധിക്കും. യാത്രകളിൽ ചില തടസ്സങ്ങൾ അനുഭവപ്പെടും. സാമ്പത്തികമായും ചില മുൻകരുതലുകൾ ആവശ്യമാണ്. വീഴ്ചകൾ പ്രത്യേകം ശ്രദ്ധിക്കണം. വാഗ്ദാനങ്ങൾക്കു കാലം ഗുണകരമല്ല. ഇഷ്ടജനങ്ങളുമായി കൂടുതൽ അടുത്തിടപഴകാൻ സാധിക്കും. ക്രിയാത്മകമായി  പലതും ചെയ്യും. ശുഭദിനം – വ്യാഴം

പൂരുരുട്ടാതി ∙  ഔദ്യോഗിക രംഗത്ത് ഉത്തരവാദിത്തം വർധിക്കും. പെട്ടെന്നു യാത്രകൾ ആവശ്യമായി വരും. തന്ത്രപരമായി കാര്യങ്ങൾ നേടാനുള്ള പ്രവണത വർധിക്കും. ചെയ്യുന്ന കാര്യങ്ങളിൽ സംതൃപ്തി അനുഭവപ്പെടും. കായികരംഗത്തു മികവു വർധിക്കും. കടം കൊടുക്കൽ, ജാമ്യം എന്നിവയിൽനിന്നു വിട്ടുനിൽക്കുന്നതാണു നല്ലത്. സന്താനങ്ങളുടെ കാര്യങ്ങളിൽ കാര്യമായ ശ്രദ്ധ നൽകണം. കൃഷിയും വ്യവസായവും മെച്ചപ്പെടും.‌ ശുഭദിനം – ബുധൻ.

ഉത്രട്ടാതി ∙ പുതിയ കർമപദ്ധതികൾ വിജയകരമാവും. നഷ്ടപ്പെട്ടു എന്നു കരുതിയ ചില കാര്യങ്ങൾ തിരികെ ലഭിക്കും. പ്രിയജനങ്ങളിൽനിന്നു പ്രതീക്ഷിച്ച സഹകരണം ലഭിക്കില്ല. നവീന സൗഹൃദങ്ങൾ ഗുണകരമായിത്തീരും. നല്ലകാര്യങ്ങൾക്കു വേണ്ടി പണം മാറ്റിവയ്ക്കും. സംഘടനാ നേതൃരംഗത്ത് ശ്രദ്ധേയനാവും. ഉപാസനാദികാര്യങ്ങളിൽ ശ്രദ്ധ കുറയും. കുടുംബാംഗങ്ങളിൽ നിന്നുള്ള പ്രോത്സാഹനം വർധിക്കും. സങ്കീർണ സമസ്യകൾ മധ്യസ്ഥതയിൽ പരിഹരിക്കപ്പെടും. ശുഭദിനം – വെള്ളി.

രേവതി ∙ പ്രതിസന്ധികളെ യുക്തിപൂർവം നേരിടാനാവും. മനസ്സന്തോഷത്തിനുള്ള ചില അനുഭവങ്ങൾ ഉണ്ടാവും. അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാവും. ഭൂമി സംബന്ധമായ കാര്യങ്ങൾക്കു കാലം ഗുണകരമല്ല. അർഹമായ കാര്യങ്ങൾ നേടിയെടുക്കാൻ നിയമസഹായം തേടും. കർമപരമായി മികവ് അനുഭവപ്പെടും. പൊതുവേ ഉത്സാഹം കുറയുന്നതുപോലെ തോന്നും. മഹത്തായ ചില കർമങ്ങൾ ചെയ്യും. ശുഭദിനം – വെള്ളി.