Tuesday 21 March 2023 04:29 PM IST

മുടിയുടെ രഹസ്യമെന്താണ്, കഥാപാത്രത്തിനായി മുടി മുറിക്കേണ്ടി വന്നാൽ ചെയ്യുമോ?: അനു സിത്താര പറയുന്നു

Vijeesh Gopinath

Senior Sub Editor

anu-sithara-cover

മുടിയുടെ രഹസ്യമെന്താണ്? കഥാപാത്രത്തിനായി മുടി മുറിക്കേണ്ടി വന്നാൽ ചെയ്യുമോ?

നൂർജഹാൻ, ചേലക്കര, തൃശൂർ

കുട്ടിക്കാലം മുതൽ നീളമുള്ള മുടി ഇ ഷ്ടമാണ്. സ്കൂൾ കാലത്തേ മുടി നീട്ടി വളർത്തിയിരുന്നു. ഇപ്പോൾ ഷൂട്ടിങ്ങി നായി പല സ്ഥലങ്ങളിലേക്കു പോകുമ്പോൾ വെള്ളം മാറുമ്പോഴൊക്കെ അതിന്റേതായിട്ടുള്ള ബുദ്ധിമുട്ടുകളും മുടി കൊഴിച്ചിലുമൊക്കെ ഉണ്ടാകാറുണ്ട്. എന്നാൽ വീട്ടിലുള്ള സമയത്തു നന്നായി ശ്രദ്ധിക്കും.

സിനിമയിലെ കഥാപാത്രത്തിനു വേണ്ടി മുടി മുറിക്കാന്‍ പറയുകയാണെങ്കിൽ ‍ഞാൻ ചെയ്യില്ല. മുടി അത്രയ്ക്ക് ഇഷ്ടമാണ്. പലരും പറയാറുണ്ട് ഇങ്ങനെ കാണാനാണ് ഇഷ്ടമെന്ന്. എനിക്കും അങ്ങനെ തന്നെ. പിന്നെ, മുടി മുറിക്കുമോ എന്നു ചോദിച്ച് ഒരു കഥാപാത്രവും ഇതുവരെ എത്തിയിട്ടുമില്ല.

എന്തുകൊണ്ടാണ് അന്യഭാഷാ സിനിമകളിലേക്കു ശ്രദ്ധ കൊടുക്കാത്തത്? ശാലീന സുന്ദരി ഇമേജ് ഭാരമാണോ?

റൂഡി ജിജോ, തുണ്ടത്തിൽ, പാല

ഏതു ഭാഷയിൽ നിന്നാണെങ്കിലും എ നിക്കു ചെയ്യാൻ പറ്റുന്നതേ സ്വീകരിക്കൂ. ചിമ്പുവിനൊപ്പമുള്ള തമിഴ്സിനിമ മാർച്ചിൽ റിലീസ് ചെയ്യും. മലയാളത്തിൽ വാതിലും മോ മോ ഇൻ ദുബായ്‍യും സന്തോഷവുമൊക്കെയാണ് പുതിയ സിനിമകൾ. ഇഷ്ടപ്പെട്ട കഥാപാത്രം ചെയ്യുക എന്നല്ലാതെ ഇമേജ് ബ്രേക്ക് ചെയ്യാൻ വേണ്ടി മാത്രം ഒരു തിരഞ്ഞെടുപ്പില്ല. എനിക്കു ചേരുന്ന രീതിയിൽ എന്നെക്കൊണ്ടു കഴിയുന്ന കാരക്ടർ ആണെങ്കിൽ ശ്രമിക്കും.

സിനിമാക്കാർ കൊച്ചിയിൽ താമസം ആക്കിയിട്ടും അനു വയനാട് വിടുന്നില്ലല്ലോ?

ഡോ. ബേസിൽ സണ്ണി ഫാർമസി അഡ്വൈസർ, യുെക

ലോകത്ത് ഏറ്റവും ഇഷ്ടമുള്ള സ്ഥലം എവിടെയെന്നു പലരും ചോദിക്കും. എപ്പോഴും വയനാട് എന്നാകും ഉത്തരം. നാടിനോട് ഒരിഷ്ടം ഉണ്ടാകുമല്ലോ. എല്ലാരും അങ്ങനെയല്ലേ.

കുടുംബം വയനാട്ടിൽ തന്നെയാണ്. അതുകൊണ്ടു ത ന്നെയാണു വീടു വയ്ക്കാൻ വയനാടു തന്നെ തിരഞ്ഞെടുത്തതും. കൊച്ചിയിൽ ഫ്ലാറ്റുണ്ട്. ഷൂട്ടിങ് ഉള്ളപ്പോൾ അവിടെ വന്നു നിൽ‍ക്കും.

കൊച്ചി ആയാലും വയനാട് ആയാലും എല്ലാം നമ്മുടെ സ്വന്തം ആൾക്കാരാണ്. പക്ഷേ, ജനിച്ച നാടെന്നു പറയുമ്പോൾ വയനാടിനോട് ഒരു പ്രത്യേക സ്േനഹമാണ്.

നർത്തകി എന്ന നിലയിൽ ആ ണല്ലോ ആദ്യം പേരെടുത്തത്. പിന്നെ, അറിയപ്പെടുന്ന നടി ആയി. ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് ഏതാണ്?

ഹരികൃഷ്ണൻ, കൂരോപ്പട, കോട്ടയം

ഡാൻസും അഭിനയവും, രണ്ടിലും ഏ താണ് ഏറ്റവും കൂടുതൽ ഇഷ്ടമെന്നു ചോദിച്ചാൽ കൃത്യമായി ഉത്തരം പറയാനാകില്ല. രണ്ടും ഇഷ്ടമാണ്. ഡാൻസ് ജീവിതത്തിൽ മുഴുവനായും കൊണ്ടുപോകാൻ പറ്റും. സിനിമ അങ്ങനെയാകില്ല. കുറച്ചു കാലം കഴിയുമ്പോൾ അവസരങ്ങള്‍ കുറഞ്ഞെന്നു വരാം. പുതിയ ഒരുപാട് അഭിനേതാക്കൾ സിനിമയിലേക്ക് എത്തുന്നുണ്ട്. നൃത്തമാകുമ്പോൾ സംശയം ഒന്നുമില്ല. എത്ര നാ ൾ വേണമെങ്കിലും മുന്നോട്ടു കൊണ്ടുപോകാം. വീട്ടിലിരുന്നായാലും എനിക്ക് സന്തോഷിക്കാൻ ഡാൻസ് ചെയ്യാവുന്നതേയുള്ളൂ.

രണ്ടും പ്രിയപ്പെട്ടതു തന്നെയെങ്കിലും നൃത്തം എല്ലാ കാലവും എനിക്കൊപ്പമുണ്ടാകുമെന്ന ആത്മവിശ്വാസം ഉണ്ട്.

സ്ത്രീപ്രാധാന്യമുള്ള സിനിമകൾ കൂടുതലായി ചെയ്യണമെന്ന് തോന്നാറില്ലേ? കഥാപാത്രത്തെ എങ്ങനെ തിരഞ്ഞെടുക്കുന്നു? കഥ കേട്ട് നോ പറയാൻ പ്രയാസമുണ്ടോ ?

ശ്രീദേവി, പെരിങ്ങര, മൂലവട്ടം, കോട്ടയം

സ്ത്രീ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ...അങ്ങനൊന്നുമില്ല.എനിക്ക് ചെയ്യാൻ പറ്റുന്ന ഏതു കഥാപാത്രം വന്നാലും സന്തോഷത്തോടു കൂടെ സ്വീകരിക്കും. അതു പ്രാധാന്യമൊന്നും നോക്കിയിട്ടല്ല. തിരക്കഥ കേൾക്കുമ്പോൾ ശരിയാവില്ലേ എന്ന സംശയം തോന്നിയാൽ പിന്നെ, ആ കഥാപാത്രത്തെ ഉപേക്ഷിക്കാറാണു പതിവ്. ഇഷ്ടമില്ലാതെ ചെയ്തിട്ട് സംവിധായകനു ബുദ്ധിമുട്ടാകാൻ പാടില്ല. അതു പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

പിന്നെ, നോ പറയുമ്പോൾ എപ്പോഴും ബുദ്ധിമുട്ടാണ്. കാരണം ഒരുപാട് പ്രതീക്ഷയോടു കൂടിയാണ് സംവിധാ യകനും തിരക്കഥാകൃത്തും കഥ പറയുന്നത്. അപ്പോൾ നോ പറയാൻ എളുപ്പമല്ല. എനിക്കു ചെയ്യാൻ പറ്റില്ല എ ന്നു തോന്നുമ്പോഴാണു സിനിമ വേണ്ടെന്ന് വയ്ക്കുന്നത്. അതു കഥാപാത്രം മോശമായിട്ടല്ല... ആ ‘നോ’ കൾ എപ്പോഴും നല്ല തീരുമാനം തന്നെയെന്നു തോന്നിയിട്ടുണ്ട്.

വിജീഷ് ഗോപിനാഥ്

ഫോട്ടോ: ബേസിൽ‌ പൗലോ