Wednesday 24 May 2023 02:59 PM IST : By സ്വന്തം ലേഖകൻ

‘അവളുടെ ഉൾവസ്ത്രം എനിക്കു കാണണം’, അന്നാ സംവിധായകന്‍ ആവശ്യപ്പെട്ടു; ഗുരുതര വെളിപ്പെടുത്തലുമായി പ്രിയങ്ക ചോപ്ര

priyyyabbht54xvhjiii

ബോളിവുഡ് സംവിധായകനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നടി പ്രിയങ്ക ചോപ്ര. ഷൂട്ടിങ്ങിനിടെ തന്റെ ഉൾവസ്ത്രം കാണമെന്ന് സംവിധായകന്‍ ആവശ്യപ്പെട്ടതായി പ്രിയങ്ക ചോപ്ര പറഞ്ഞു. ‘മനുഷ്യത്വമില്ലാത്ത നിമിഷം’ എന്നാണ് ആ സംഭവത്തെക്കുറിച്ച് പ്രിയങ്ക വിശേഷിപ്പിച്ചത്. ഇക്കാരണത്താൽ ആ സിനിമ ഉപേക്ഷിച്ചതായും താരം പറയുന്നു. ഒരു രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു പ്രിയങ്കയുടെ വെളിപ്പെടുത്തൽ. 

‘‘2002 ലോ 2003 ലോ ആയിരുന്നു സംഭവം. എന്റെ വസ്ത്രം അൽപം മാറിക്കിടക്കുന്ന രീതിയിൽ ഷൂട്ട് ചെയ്യണമെന്ന് ആ സംവിധായകന്‍ പറഞ്ഞു. ‘ഇങ്ങനെയല്ല. അവളുടെ ഉൾവസ്ത്രം എനിക്കു കാണണം. അല്ലെങ്കിൽ മറ്റുള്ളവർ ഈ സിനിമ കാണാൻ വരുമോ?’- ഷൂട്ട് ചെയ്യുന്നതിനിടെ അയാൾ പറഞ്ഞു. അടുത്തു നിൽക്കുന്ന സ്റ്റൈലിസ്റ്റിനോടായിരുന്നു അയാള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ആ നിമിഷം മനുഷ്യത്വമില്ലാത്ത പോലെ എനിക്കു തോന്നി.

ഞാൻ ഒന്നും അല്ലെന്ന് തോന്നി. ഞാൻ ഉപയോഗിക്കപ്പെടുകയാണെന്നും എന്റെ കഴിവല്ല അവർക്ക് ആവശ്യമെന്നും എനിക്കു മനസ്സിലായി. രണ്ടു ദിവസം ആ സിനിമയിൽ ജോലി ചെയ്ത ശേഷം ഞാന്‍ പിൻവാങ്ങി. അച്ഛന്‍ അശോക് ചോപ്ര ഈ വിഷയത്തിൽ എനിക്ക് പൂർണ പിന്തുണ നൽകി. അഡ്വാൻസായി വാങ്ങിയ തുക തിരികെ നൽകാമെന്ന് അച്ഛൻ പറഞ്ഞു. അതെനിക്ക് വലിയ ആശ്വാസമായിരുന്നു. പിന്നീട് ഒരിക്കലും ആ സംവിധായകന്റെ മുഖത്തു നോക്കാൻ പോലും എനിക്ക് ഇഷ്ടമായിരുന്നില്ല.’’- പ്രിയങ്ക ചോപ്ര പറയുന്നു. 

Tags:
  • Movies