Tuesday 09 May 2023 02:57 PM IST : By സ്വന്തം ലേഖകൻ

‘തിന്മയ്ക്ക് മുകളിൽ നന്മയുടെ വിജയം’: ‘ആദിപുരുഷ്’ ട്രെയിലര്‍ എത്തി

adipurush

പ്രഭാസ് നായകനായെത്തുന്ന ബിഗ് ബജറ്റ് ബഹുഭാഷാ ചിത്രം ‘ആദിപുരുഷ്’ന്റെ ട്രെയിലര്‍ എത്തി. രാമായണത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നത്. ‘തിന്മയ്ക്ക് മുകളിൽ നന്മയുടെ വിജയം’ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. ഓം റൗട്ടാണ് ഈ സംവിധായകൻ. ടി സീരിസാണ് നിർമാണം. സിനിമയുടെ ബജറ്റ് 500 കോടിയാണ്. 3ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് എന്നീ ഭാഷകളില്‍ ചിത്രമെത്തും.

രാഘവ എന്ന കഥാപാത്രമായി പ്രഭാസും ലങ്കേഷ് എന്ന വില്ലൻ കഥാപാത്രമായി സെയ്ഫ് അലിഖാനും എത്തുന്നു. ജാനകിയായി കൃതി സനോണും ലക്ഷ്മണനായി സണ്ണി സിങ്ങും ഹനുമാന്റെ വേഷത്തിൽ ദേവദത്ത നാഗേയും അഭിനയിക്കുന്നു.

ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ജൂൺ 16ന് തിയറ്ററുകളിലെത്തും.