Saturday 25 March 2023 10:41 AM IST : By സ്വന്തം ലേഖകൻ

അജിത്തിന്റെ വീട്ടിലെത്തി വിജയ്, പി.എസ് മണിയ്ക്ക് ആദരാഞ്ജലികളുമായി സിനിമാ ലോകം

ajith-vijay

തമിഴകത്തിന്റെ പ്രിയതാരം അജിത് കുമാറിന്റെ പിതാവ് പി.എസ് മണിയുടെ വിയോഗം കഴിഞ്ഞ ദിവസമായിരുന്നു. ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. 85 വയസ്സായിരുന്നു.

ഇപ്പോഴിതാ, തമിഴ് സൂപ്പര്‍താരം വിജയ്‍ ആദരാഞ്ജലികള്‍ അർപ്പിക്കാൻ അജിത്തിന്റെ വീട്ടിൽ നേരിട്ടെത്തിയതിന്റെ വിഡിയോയാണ് വൈറൽ.

വിജയ്‍യുടെ ചിത്രങ്ങളൊന്നും പുറത്തു വന്നിട്ടില്ലെങ്കിലും അദ്ദേഹം കാറില്‍ അജിത്തിന്റെ വീട്ടിലേക്ക് എത്തുന്ന ചിത്രങ്ങളും വിഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്നുണ്ട്. വിയോഗവേളയില്‍ തങ്ങളെ ആശ്വസിപ്പിച്ചവര്‍ക്ക് നന്ദി അറിയിച്ച് അജിത്തും സഹോദരങ്ങളം ഒരു കുറിപ്പ് പങ്കുവച്ചിരുന്നു.

പാലക്കാട് സ്വദേശിയാണ് പി എസ് മണി. കൊല്‍ക്കത്ത സ്വദേശി മോഹിനിയാണ് ഭാര്യ. അനൂപ് കുമാര്‍, അനില്‍ കുമാര്‍ എന്നിവരാണ് അജിത്തിന്റെ സഹോദരങ്ങള്‍.