Thursday 25 May 2023 11:42 AM IST : By സ്വന്തം ലേഖകൻ

മോട്ടോർ സൈക്കിളിസ്റ്റായ സുഹൃത്തിന് ആഡംബര ബൈക്ക് സമ്മാനിച്ച് അജിത്: സന്തോഷം കുറിച്ച് സുഗത്

ajith-kumar

മോട്ടോർ സൈക്കിളിസ്റ്റായ സുഹൃത്തിന് ബിഎംഡബ്ല്യൂ എഫ്850ജിഎസ് എന്ന ആഡംബര ബൈക്ക് സമ്മാനിച്ച് തമിഴ് സൂപ്പർതാരം അജിത് കുമാർ. റൈഡ് സിക്കിം എന്ന മോട്ടോർസൈക്കിൾ ടൂറിങ്ങ്, ബൈക്ക് വാടക കമ്പനിയിലെ സുഗത് സത്പതിയാണ് ഈ ഭാഗ്യവാൻ.

പുതിയ ബൈക്കിന്റെ ചാവി സ്വീകരിക്കുന്നതിന്റെയും അജിത്തിനൊപ്പമുള്ള റൈഡിങ് ഘട്ടത്തിലെയും ചിത്രങ്ങൾ പങ്കുവച്ചാണ് സുഗത് സന്തോഷം കുറിച്ചത്.

‘ഇത്രയും നാൾ കണ്ടതിൽ വച്ച് ഏറ്റവും നല്ല മനുഷ്യനാണ് അദ്ദേഹം. വിനയം, ഏതു സമയത്തും സന്തോഷവാനായിരിക്കുന്ന പ്രകൃതം എന്നിവ അദ്ദേഹത്തെ കൂടുതൽ ആരാധിക്കാൻ പ്രേരിപ്പിച്ചു. സൂപ്പർസ്റ്റാർ പദവികളൊക്കെ വിട്ട് സാധാരണക്കാരനായി ജീവിക്കുന്ന മനുഷ്യൻ’ അജിത്തിനെക്കുറിച്ചുള്ള സുഗതിന്റെ അഭിപ്രായം ഇങ്ങനെ.

അതേ സമയം ലോക പര്യടനത്തിന്റെ ആദ്യ ഷെഡ്യൂൾ അവസാനിപ്പിച്ചിരിക്കുകയാണ് അജിത്ത് ഇപ്പോൾ.