Saturday 25 March 2023 10:09 AM IST : By സ്വന്തം ലേഖകൻ

‘ഞങ്ങളുടെ സങ്കടത്തിൽ ഒപ്പം നിന്ന എല്ലാവരെയും ഈ നിമിഷം ഓർക്കുന്നു’: കുറിപ്പ് പങ്കുവച്ച് അജിത് കുമാർ

ajith

അച്ഛന്റെ വിയോഗത്തിന്റെ വേദനയിൽ കഴിയുന്ന തങ്ങളുടെ കുടുംബത്തിന് പിന്തുണയുമായി നിന്നവർക്ക് നന്ദി അറിയിച്ച് തമിഴകത്തിന്റെ പ്രിയനായകൻ അജിത് കുമാർ.

നടൻ അജിത്തിന്റെ പിതാവ് പി.എസ് മണി വെള്ളിയാഴ്ച ചെന്നൈയിലാണ് അന്തരിച്ചത്. 85 വയസ്സായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ചികിത്സയിലായിരുന്നു. അജിത്തിന്റെ പ്രതിനിധിയാണ് ഔദ്യോഗികമായി വാർത്ത പുറത്തു വിട്ടത്.

‘അദ്ദേഹത്തെ നല്ല രീതിയിൽ ശുശ്രൂഷിച്ച എല്ലാ ആരോഗ്യ പ്രവർത്തകർക്കും നന്ദി. ഞങ്ങളുടെ സങ്കടത്തിൽ കൂടെ നിന്ന എല്ലാവരെയും ഈ നിമിഷം ഓർക്കുന്നു’ കുറിപ്പിൽ അജിത്തും സഹോദരൻമാരും പറയുന്നു.

അജിത്തിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കാനിരിക്കെയാണ് അച്ഛന്റെ മരണം.