Saturday 03 June 2023 04:19 PM IST : By സ്വന്തം ലേഖകൻ

കേരള സാരിയിൽ തിളങ്ങി ഭാഗ്യ സുരേഷ്; ബ്രിട്ടിഷ് കൊളംബിയ സര്‍വകലാശാലയില്‍ നിന്നു ബിരുദം നേടി സുരേഷ് ഗോപിയുടെ മകൾ

bhagya-suresh-british-colombia-university-award-cover

കേരള സാരിയിൽ ബിരുദദാനച്ചടങ്ങിനെത്തി ഭാഗ്യ സുരേഷ്. ബ്രിട്ടിഷ് കൊളംബിയ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ സന്തോഷം സോഷ്യൽ മീഡിയായിൽ പങ്കുവച്ച് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ്. യുബിസി സൗഡെർ സ്കൂൾ ഓഫ് ബിസിനസ്സിലാണ് ഭാഗ്യ ബിരുദം ചെയ്തത്. ബിരുദദാന ചടങ്ങിന്റെ ചിത്രങ്ങളും ഭാഗ്യ പങ്കുവച്ചു. പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള ചിത്രവും താരപുത്രി പങ്കിട്ടിട്ടുണ്ട്.

bhagya-suresh-suresh-gopi-family

ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ്, ലക്ഷ്മി സുരേഷ് (പരേത) എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കള്‍. മുദ്ദുഗൗ, മാസ്റ്റര്‍പീസ്, പാപ്പൻ എന്നീ ചിത്രങ്ങളിലൂടെ ഗോകുൽ സുരേഷ് സിനിമയിൽ സജീവമാണ്. ദുൽഖർ സൽമാന്റെ കിങ് ഓഫ് കൊത്തയാണ് ഗോകുലിന്റെ പുതിയ പ്രോജക്ട്. കുമ്മാട്ടികളി എന്ന ചിത്രത്തിലൂടെ മാധവ് സുരേഷും അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നു. ജെഎഫ്കെ എന്ന സിനിമയിൽ അച്ഛൻ സുരേഷ് ഗോപിക്കൊപ്പവും മാധവ് അഭിനയിക്കുന്നുണ്ട്.