Saturday 25 March 2023 09:54 AM IST : By സ്വന്തം ലേഖകൻ

തലച്ചോറില്‍ രക്തസ്രാവം, അസ്വസ്ഥത അനുഭവപ്പെട്ടത് ലണ്ടൻ യാത്രയ്ക്കിടെ: ബോംബേ ജയശ്രീ ആശുപത്രിയിൽ

jayasree

പ്രശസ്ത ഗായിക ബോംബേ ജയശ്രീ ആശുപത്രിയിൽ. യു.കെ ടൂറിനിടെ, തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നാണ് ബോംബേ ജയശ്രീ ചികിത്സ തേടിയത്. ജയശ്രീയെ സർജറിയ്ക്ക് വിധേയയാക്കിയതായാണ് റിപ്പോർട്ട്.

ലണ്ടനിലെ ടങ്ക് ഓഡിറ്റോറിയത്തിൽ ഷോ അവതരിപ്പിക്കാനിരിക്കെയാണ് ജയശ്രീയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്.

സംഗീത അക്കാദമിയുടെ ‘സംഗീത കലാനിധി’ പുരസ്കാരം കുറച്ചു ദിവസങ്ങൾക്കു മുൻപ് ജയശ്രീയെ തേടിയെത്തിയിരുന്നു.