Friday 02 December 2022 02:37 PM IST : By സ്വന്തം ലേഖകൻ

പ്രണയത്താൽ നിന്നെ ഹൃദയത്തോടു ചേർത്തു പിടിച്ച്...: ചിത്രങ്ങൾ പങ്കുവച്ച് ഗൗതം കാർത്തിക്

goutham-karthik

തെന്നിന്ത്യയുടെ പ്രിയതാരങ്ങളായ ഗൗതം കാർത്തിക്കും മഞ്ജിമയും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ദീർഘകാലത്തെ സൗഹൃദത്തെയും പ്രണയത്തെയും തുടർന്നാണ് ഇരുവരും ഒന്നിക്കാൻ തീരുമാനിച്ചത്.

ഇപ്പോഴിതാ, തങ്ങളുടെ വിവാഹദിനത്തിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഗൗതം. ഗൗതം പങ്കുവച്ച ചിത്രങ്ങൾക്കു താഴെ ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് ആശംസകളുമായി എത്തുന്നത്.