Friday 28 April 2023 03:06 PM IST : By സ്വന്തം ലേഖകൻ

ജിയാ ഖാന്റെ മരണം: സൂരജ് പഞ്ചോളി കുറ്റവിമുക്തൻ

jia

ബോളിവുഡ് നടി ജിയാ ഖാന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ സൂരജ് പഞ്ചോളി കുറ്റവിമുക്തൻ. പ്രത്യേക സിബിഐ കോടതിയാണ് സൂരജിനെ കുറ്റ വിമുക്തനാക്കിയത്. കാമുകനായിരുന്ന സൂരജ് ജിയയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചു എന്നതായിരുന്നു കേസ്. കേസുമായി ബന്ധപ്പെട്ട് 22 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. എന്നാല്‍ ജിയയുടെ മരണത്തില്‍ സൂരജിന്റെ പങ്ക് സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു.

2013 ജൂണ്‍ മൂന്നാം തീയതിയാണ് മുംബൈയിലെ വസതിയില്‍ ജിയ ഖാന്‍ ആത്മഹത്യ ചെയ്തത്. തൂങ്ങി മരിച്ച നിലയില്‍ ജിയയെ മാതാവും സഹോദരിയും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ് പത്തുവര്‍ഷങ്ങളായി നിയമപോരാട്ടത്തിലായിരുന്നു ജിയയുടെ കുടുംബം.

നടി സെറീന വഹാബിന്റെയും നിര്‍മാതാവും സംവിധായകനുമായ ആദിത്യ പഞ്ചോളിയുടെയും മകന്‍ സൂരജ് പഞ്ചോളിയുമായി ജിയ പ്രണയത്തിലായിരുന്നു. പ്രേരണാകുറ്റത്തിന് സൂരജിനനെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു.