Saturday 26 November 2022 01:40 PM IST : By സ്വന്തം ലേഖകൻ

‘ലാൽ സലാം’ സംഗീതവുമായി എ.ആർ റഹ്മാൻ: ഐശ്വര്യ രജനികാന്തിനൊപ്പമുള്ള വിഡിയോ പങ്കുവച്ച് റഹ്മാൻ

rahman

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ മകള്‍ ഐശ്വര്യ സംവിധാനം ചെയ്യുന്ന ‘ലാല്‍ സലാം’ ൽ എ.ആർ റഹ്മാന്റെ സംഗീതം. ഐശ്വര്യ രജനികാന്തിനൊപ്പമുള്ള വിഡിയോ പങ്കുവച്ച്, ‘ലാല്‍ സലാമി’ന്റെ ജോലികള്‍ പുരോഗമിക്കുകയാണെന്നറിയിച്ചിരിക്കുകയാണ് റഹ്‍മാൻ.

രജനികാന്തും അതിഥി വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ വിഷ്‍ണു വിശാലും വിക്രാന്തുമാണ് പ്രധാന കഥാപാത്രങ്ങളാകുക. ലൈക്ക പ്രൊഡക്ഷൻസ് ആണ് സിനിമ നിര്‍മിക്കുന്നത്.