Wednesday 25 January 2023 09:29 AM IST : By സ്വന്തം ലേഖകൻ

ഓസ്കർ നോമിനേഷനിൽ ഇടം നേടി ‘നാട്ട് നാട്ട്’: പ്രതീക്ഷയോടെ ഇന്ത്യൻ സംഗീത ലോകം

naattu-naattu

‘ആർആര്‍ആർ’ലെ ‘നാട്ട് നാട്ട്’ ഓസ്കർ നോമിനേഷനിൽ. ഒറിജിനൽ സോങ് കാറ്റഗറിയിലാണ് ഗാനം ഇടം നേടിയത്. കീരവാണി ഈണം നൽകിയ നാട്ടു നാട്ടു ഗോൾഡൻ ഗ്ലോബിൽ മികച്ച ഒറിജനല്‍ സോങിനുള്ള പുരസ്കാരം നേടിയിരുന്നു.

ഇന്ത്യയ്ക്ക് ആകെ മൂന്ന് നോമിനേഷനുകളാണുള്ളത്. ഇന്ത്യയിലെ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ‘ഓൾ ദാറ്റ് ബ്രീത്ത്സ് ബെസ്റ്റ്’ ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിലും ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ‘ദ് എലിഫന്റ് വിസ്പെറേഴ്സ്’ എന്ന ഡോക്യുമെന്ററിയും ഇടം നേടി.

അതേ സമയം മികച്ച വിദേശ ഭാഷ ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടാൻ രാജമൗലി ചിത്രം ആർആർആറിനായില്ല.