Tuesday 24 January 2023 12:23 PM IST : By സ്വന്തം ലേഖകൻ

‘വീട്ടിൽ കയറി തല്ലി’യെന്ന് നവാസുദ്ദീൻ സിദ്ദിഖിയുടെ അമ്മ : താരത്തിന്റെ ഭാര്യയ്ക്കെതിരെ കേസ്

navasudheen

ബോളിവുഡ് നടന്‍ നവാസുദ്ദീൻ സിദ്ദിഖിയുടെ ഭാര്യ ആലിയയ്ക്കെതിരെ കേസുമായി നവാസുദ്ദീന്റെ അമ്മ മെഹ്റുന്നിസ സിദ്ദിഖി.

തന്നെ ഉപദ്രവിക്കണം എന്ന ഉദ്ദേശത്തോടെ മകന്റെ ഭാര്യ വീട്ടില്‍ എത്തുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് മെഹ്റുന്നിസ നല്‍കിയ പരാതി. വെർസോവ പൊലീസില്‍ മെഹ്റുന്നിസ നല്‍കിയ പരാതിയില്‍ പൊലീസ് കേസ് എടുത്തു.

കേസുമായി ബന്ധപ്പെട്ട് വെർസോവ പോലീസ് ആലിയയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഭര്‍ത്താവിന്റെ അമ്മയുമായി തര്‍ക്കങ്ങള്‍ നിലനിന്നുവെന്നും മറ്റ് ആരോപണങ്ങള്‍ തെറ്റാണെന്നുമാണ് ആലിയ പറയുന്നത്. 2020 ല്‍ നവാസുദ്ദീൻ സിദ്ദിഖിയില്‍ നിന്നു ആലിയ വിവാഹ മോചനം തേടിയിരുന്നു.