Wednesday 30 November 2022 11:36 AM IST : By സ്വന്തം ലേഖകൻ

ഒരു ‘തങ്കലാൻ’ സെൽഫി: വിക്രമിനും പാ രഞ്ജിത്തിനുമൊപ്പം പാർവതി തിരുവോത്ത്

parvathy

തമിഴകത്തിന്റെ പ്രിയതാരം വിക്രമിനും സംവിധായകന്‍ പാ രഞ്ജിത്തിനുമൊപ്പമുള്ള മനോഹരമായ സെൽഫി പങ്കുവച്ച് നടി പാർവതി തിരുവോത്ത്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘തങ്കലാൻ’ന്റെ ഷൂട്ടിങ് ഇടവേളയില്‍ പകര്‍ത്തിയ ചിത്രമാണിത്.

വിക്രം നായകനാകുന്ന ചിത്രത്തില്‍ പാര്‍വതി തിരുവോത്ത്, മാളവിക മോഹനന്‍, പശുപതി, തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഒരു പീരീഡ് ഡ്രാമയാണ് ചിത്രം.

പാ രഞ്ജിത്തിനൊപ്പം തമിഴ് പ്രഭയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. സംഗീതമൊരുക്കുന്നത് ജി.വി പ്രകാശ്കുമാറാണ്.