Thursday 19 January 2023 02:02 PM IST : By സ്വന്തം ലേഖകൻ

അഡ്വാൻസ് ബുക്കിങ്ങില്‍ ‘റോക്കി’യെ തറപറ്റിച്ച് ‘പഠാൻ’: അഡ്വാൻസ് ബുക്കിങ്ങിൽ മികച്ച പ്രതികരണം

pathaan

പ്രീറിലീസ് ബിസിനസ്സിൽ കോടികൾ വാരി ഷാരൂഖ് ഖാന്റെ പഠാൻ. ലിമിറ്റഡ് അഡ്വാൻസ് ബുക്കിങ്ങിൽ മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. കഴിഞ്ഞ ദിവസം ഏതാനും മേഖലകളിലെ പ്രീ ബുക്കിങ്ങിൽ 1.70 കോടിയോളം രൂപയാണ് പഠാൻ സ്വന്തമാക്കിയതെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. 20ന് ചിത്രത്തിന്റെ ഇന്ത്യയിലെ അഡ്വാന്‍സ് ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിക്കും.

ജർമ്മനിയിൽ പ്രീ ബുക്കിങ്ങിലൂടെ പഠാന്‍ 1,50,000 യൂറോ നേടിയിട്ടുണ്ട്. ഇതോടെ ‘കെജിഎഫ് 2’ ന്റെ 1,44,000 യൂറോ കളക്ഷന്‍ ആണ് ചിത്രം തകര്‍ത്തിരിക്കുന്നത്. ജനുവരി 25-ന് പഠാൻ തിയറ്ററുകളിൽ എത്തും.