Wednesday 25 January 2023 01:35 PM IST : By സ്വന്തം ലേഖകൻ

‘പഠാന്‍’ വ്യാജപതിപ്പ് ഇന്റർനെറ്റിൽ: ചോർന്നത് റിലീസിന്റെ തലേദിവസം

pathaan

ഷാരൂഖ് ഖാന്‍ നായകനായെത്തിയ ‘പഠാന്‍’ന്റെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ. റിലീസിന്റെ തലേദിവസമാണ് ഇത് ഓണ്‍ലൈനിലെത്തിയത്.

പതിപ്പിനെതിരെ അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തി. എല്ലാവരും ചിത്രം തിയറ്ററില്‍ തന്നെ കാണണമെന്നും തിയറ്ററുകളില്‍ നിന്ന് രംഗങ്ങള്‍ ഷൂട്ട് ചെയ്ത് പ്രചരിപ്പിക്കരുതെന്നും അണിയറപ്രവര്‍ത്തകര്‍ അഭ്യര്‍ഥിച്ചു.

ഷാരൂഖിനൊപ്പം ദീപിക പദുകോണും ജോണ്‍ എബ്രഹാമും ചിത്രത്തിലുണ്ട്. സിദ്ധാര്‍ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.