Saturday 28 January 2023 10:37 AM IST : By സ്വന്തം ലേഖകൻ

ഇതെന്താ ഇങ്ങനെ …? ആദ്യം ചിരിയോടെ സെൽഫിയെടുക്കാൻ നിന്നു, ശേഷം ഫോണ്‍ വാങ്ങി വലിച്ചെറിഞ്ഞു

ranbeer

സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് ബോളിവുഡ് താരം രൺബീർ കപൂർ. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ രൺബീറിനെതിരെ വിമർശനം ഉയരുകയാണ്. എന്നാൽ ഇതൊരു മൊബൈൽ ഫോണിന്റെ പരസ്യ ഷൂട്ട് ആണത്രേ.

പരസ്യം വൈറലാകുന്നതിനു വേണ്ടി അണിയറക്കാർ തന്നെ പകര്‍ത്തിയ വിഡിയോ ആണിതെന്നും നെഗറ്റീവ് രീതിയിൽ ഈ വിഡിയോ പ്രമോട്ട് ചെയ്യാൻ ബോളിവുഡ് പിആർഓ ടീമിനെയും അണിയറ പ്രവർത്തകർ കൂട്ടുപിടിച്ചെന്നും റിപ്പോർട്ട്.