Wednesday 18 January 2023 02:47 PM IST : By സ്വന്തം ലേഖകൻ

പരിഹസിച്ചവരും സഹതാപം പ്രകടിപ്പിച്ചവരും ശ്രദ്ധിക്കാൻ... വർക്കൗട്ടിനിടെ പകർത്തിയ ചിത്രം പങ്കുവച്ച് സാമന്തയുടെ മറുപടി

samantha

തന്റെ ആരോഗ്യനിലയെ പരിഹസിച്ചും സഹതാപം പ്രകടിപ്പിച്ചും രംഗത്തെത്തിയവർക്ക് മറുപടിയുമായി തെന്നിന്ത്യയുടെ പ്രിയനായിക സാമന്ത രൂത്ത് പ്രഭു.

ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവച്ച ചിത്രത്തിലൂടെയാണ് വിമർശകർക്ക് സാമന്ത മറുപടി നൽകിയിരിക്കുന്നത്. ജിമ്മിലെ വർക്കൗട്ടിനിടെ പകർത്തിയ ചിത്രത്തിൽ സാമന്തയുടെ ഫിറ്റ്നസ്സ് ട്രെയിനറായ ജുനൈദ് ഷെയ്ഖിനെയും കാണാം.

‘അത്ര ദുർബലയല്ല’ എന്നാണ് സാമന്ത ചിത്രത്തിനൊപ്പം കുറിച്ചത്.

മയോസിറ്റിസ് രോഗവുമായുള്ള പോരാട്ടത്തിലാണ് ഇപ്പോള്‍ താരം.