Saturday 29 April 2023 09:43 AM IST : By സ്വന്തം ലേഖകൻ

‘ഇത് പരസ്യമാക്കാന്‍ പാടില്ലായിരുന്നു’ എന്ന് ഐശ്വര്യ: രസകരമായ വിഡിയോയും ചിത്രങ്ങളും പങ്കുവച്ച് ശോഭിത

aiswarya

‘പൊന്നിയിന്‍ സെൽവൻ’ ലൊക്കേഷനിൽ നിന്നുള്ള, തന്റെയും ഐശ്വര്യ ലക്ഷ്മിയുടെയും രസകരമായ നിമിഷങ്ങളുടെ വിഡിയോയും ചിത്രങ്ങളും പങ്കുവച്ച് ശോഭിത ധൂലിപാല. അവസാന ഷൂട്ടിങ് ദിനത്തില്‍ നിന്നുള്ള ഈ ചിത്രങ്ങളും വിഡിയോയും ശോഭിത പങ്കുവച്ചതിൽ ഐശ്വര്യ ലക്ഷ്മിയുടെ ചില രസകരമായ നിമിഷങ്ങളാണ് ഹൈലൈറ്റ്.

‘ഇത് പരസ്യമാക്കാന്‍ പാടില്ലായിരുന്നു’എന്നാണ് ഇതിനു താഴെ ഐശ്വര്യ ലക്ഷ്മി രസകരമായി കമന്റിട്ടത്. അടുത്ത സുഹൃത്തുക്കളാണ് ശോഭിതയും ഐശ്വര്യ ലക്ഷ്മിയും. പൊന്നിയിൻ സെല്‍വനിൽ പൂങ്കുഴലി എന്ന കഥാപാത്രമായാണ് ഐശ്വര്യ ലക്ഷ്മി എത്തിയത്. തൃഷ അവതരിപ്പിക്കുന്ന കുന്ദവ രാഞ്ജിയുടെ ഉറ്റ തോഴിയും സുഹൃത്തുമായ വാനതി എന്ന കഥാപാത്രത്തെയാണ് ശോഭിത അവതരിപ്പിച്ചത്.