Saturday 28 January 2023 09:37 AM IST : By സ്വന്തം ലേഖകൻ

തെലുങ്കില്‍ ലാലേട്ടന്റെയും ജയറാമേട്ടന്റെയും ശബ്ദം: ശ്രീനിവാസ മൂർത്തി വിട പറയുമ്പോൾ

sreenivasa

നന്ദി പുരസ്കാര ജേതാവും തെലുങ്കിലെ പ്രശസ്ത ഡബ്ബിങ് കലാകാരനുമായ ശ്രീനിവാസ മൂർത്തി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ആയിരത്തിലേറെ ചിത്രങ്ങൾക്കായി ശ്രീനിവാസ ശബ്ദം നൽകിയിട്ടുണ്ട്.

1990കളിലാണ് ശ്രീനിവാസ മൂർത്തി ഡബ്ബിങ് മേഖലയിൽ സജീവമായത്. തെന്നിന്ത്യയിലെയും ബോളിവുഡിലേയും നിരവധി താരങ്ങൾക്ക് തെലുങ്കിൽ ശബ്ദം നൽകിയിരുന്നത് ശ്രീനിവാസയാണ്. ‘സിങ്കം’ പരമ്പരയിൽ സൂര്യയ്ക്കും ‘അന്യൻ’ എന്ന ചിത്രത്തിനായി വിക്രമിനും തെലുങ്കിൽ ശബ്ദം നൽകിയത് ശ്രീനിവാസയാണ്.

മോഹൻലാലിനു വേണ്ടി ജനതാ ഗാരേജ്, ജയറാമിനായി അല വൈകുണ്ഠപുരമുലോ എന്നീ ചിത്രങ്ങളിലും മൂർത്തി ശബ്ദം നൽകി.