Thursday 01 December 2022 09:34 AM IST : By സ്വന്തം ലേഖകൻ

നീരുവച്ച മുഖം, തടിച്ച ചുണ്ടുകള്‍, വീർത്ത കണ്ണുകള്‍...ആശങ്കയുണർത്തി ശ്രുതി ഹാസന്റെ ചിത്രങ്ങൾ

sruthi-hassan

നീരുവച്ച മുഖം, തടിച്ച ചുണ്ടുകള്‍, വീർത്ത കണ്ണുകള്‍...നടി ശ്രുതി ഹാസന്റെ പുതിയ സെൽഫി കണ്ട ആരാധകര്‍ ആശങ്കയിലാണ്. പ്രിയതാരത്തിനു എന്തു പറ്റിയെന്ന സംശയാണ് കമന്റുകളിൽ നിറയുന്നത്.

‘മികച്ച സെൽഫികളുടേയും പോസ്റ്റുകളുടേയും ലോകത്ത്... ഫൈനൽ കട്ടിൽ എത്താത്തവ ഇതാ.. ബാഡ് ഹെയർ ഡെ, പനി, സൈനസ് മൂലം മുഖം വീർത്ത ദിവസം, ആർത്തവ വിരാമ ദിവസം... ഇവയും നിങ്ങൾ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു’.– ശ്രുതി ഹാസൻ കുറിച്ചു.

പേടിക്കേണ്ടതായി ഒന്നുമില്ലെന്നും കാര്യങ്ങൾ പഴയതുപോലെയായെന്നും ശ്രുതി ഒരു ആരാധികയുടെ കമന്റിനു മറുപടിയും നൽകിയിട്ടുണ്ട്.