ബോളിവുഡ് താരരാജാവ് ഷാറൂഖ് ഖാന്റെ മകൾ സുഹാന ഖാനും ആരാധകർക്ക് ഏറെ പ്രിയങ്കരിയാണ്. ഇപ്പോഴിതാ, സ്റ്റൈലിഷ് സമ്മര്‍ ഔട്ട്ഫിറ്റ് ധരിച്ചുളള സുഹാനയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറൽ ആകുന്നത്. ട്രോപ്പിക്കല്‍ സ്വം സ്യൂട്ടും ഫ്ളോറല്‍ ഗൗണും ധരിച്ചാണ് സുഹാന ചിത്രങ്ങളിൽ. ഒപ്പം ഗോള്‍ഡന്‍ നെക്ക്ളേസും ഹൂപ്സും വളകളും അണിഞ്ഞിരുന്നു. പ്രിയങ്ക കപാഡിയയാണ് സ്റ്റൈലിസ്റ്റ്.
അതേ സമയം, സോയ അക്തര്‍ സംവിധാനം ചെയ്ത ആര്‍ച്ചീസ് എന്ന ചിത്രത്തിലൂടെ വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം. അടുത്തിടെ സഹോദരന് ആര്യന് ഖാന്റെ പുതിയ വസ്ത്ര ബ്രാന്‍ഡിന്റെ മോഡലായും സുഹാന എത്തിയിരുന്നു.