Saturday 03 December 2022 02:03 PM IST : By സ്വന്തം ലേഖകൻ

ഭർത്താവ്, സഹോദരൻ, അച്ഛൻ എന്നിവരോടൊപ്പം ഡ്രൈവിങ് പഠിക്കാൻ ഇറങ്ങരുത്: അനുഭവം പങ്കുവച്ച് അശ്വതി

aswathy-sree-15

ചുരുങ്ങിയ കാലത്തിനിടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത അവതാരകയാണ് അശ്വതി ശ്രീകാന്ത്. തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി നിരന്തരം സംവദിക്കാറുള്ള അശ്വതി പങ്കുവയ്ക്കുന്ന വിഡിയോകളെല്ലാം ചര്‍ച്ചയാകാറുണ്ട്.

സ്ത്രീകൾ ഡ്രൈവിങ് പഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അശ്വതി പങ്കുവച്ച വിഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ആരെയും ആശ്രയിക്കാതെ ആത്മവിശ്വാസത്തോടെ ഡ്രൈവിങ് പഠിക്കാനുള്ള ടിപ്സാണ് അശ്വതി പങ്കുവയ്ക്കുന്നത്. തന്റെ യൂട്യൂബ് ചാനലായ ലൈഫ് അണ്‍ എഡിറ്റഡിലൂടെയാണ് വിഡിയോ പങ്കുവയ്ക്കുന്നത്.

സ്വന്തം അച്ഛൻ, ഭർത്താവ്, സഹോദരൻ എന്നിവരുടെ കൂടെ ഡ്രൈവിങ് പഠിക്കാനിറങ്ങരുത് എന്ന ഉപദേശമാണ് ആദ്യമായി അശ്വതി പങ്കുവയ്ക്കുന്നത്. സഹോദരനൊപ്പം ഡ്രൈവിങ് പഠിച്ച രസകരമായ അനുഭവങ്ങളും അശ്വതി പങ്കുവച്ചു.

‘പിന്നീട് ഡ്രൈവിങ് സ്കൂളിൽ പോയി പഠിക്കാൻ തീരുമാനിച്ചു. ഒരു ഷാജി ചേട്ടന്റെ ഡ്രൈവിങ് സ്കൂളിൽ പോയി പഠിക്കാൻ തീരുമാനിച്ചു. പെണ്ണുങ്ങൾ ആണ് ഡ്രൈവിങ് സീറ്റിലെന്ന് കണ്ടാൽ ചിലരുടെ ഭാവം മാറും. രണ്ട് ഹോൺ കൂടുതൽ അടിക്കും. അറിയാൻ മേലെങ്കിൽ വണ്ടി എടുത്തോണ്ട് പോടീ, എന്തിന് ഈ പണിക്കിറങ്ങി എന്ന ഭാവമാണ്. പക്ഷേ എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച് ഡ്രൈവിങ് പഠിച്ചു.’– അശ്വതി ശ്രീകാന്ത് പറയുന്നു.

വിഡിയോ: