Wednesday 30 November 2022 12:11 PM IST : By സ്വന്തം ലേഖകൻ

‘ആരാണ് കാർത്തികിന്റെ പെണ്ണ്?’: കട്ട സസ്പെൻസിൽ ഒരു പെണ്ണുകാണൽ: വിഡിയോയുമായി താരം

karrhik-s

ജീവിതത്തില്‍ തന്റെ കൈപിടിക്കാൻ പോകുന്ന പ്രിയപ്പെട്ടവളെ സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ടവർക്ക് പരിചയപ്പെടുത്തി അവതാരകനും യുട്യൂബറുമായ കാർത്തിക്. തന്റെ എല്ലാ വിഡിയോയിലും ഒരൽപം സസ്പെൻസ് കലർത്തുന്ന കാർത്തിക് ജീവിതത്തിലെ സുപ്രധാന തീരുമാനവും സസ്പെൻസിലാക്കി. പെണ്ണുകാണൽ വിഡിയോ ആഘോഷപൂർവം പങ്കുവച്ച കാർത്തിക് സൂര്യ തന്റെ ഭാവിവധു ആരെന്നത് വെളിപ്പെടുത്തിയിട്ടില്ല.

വീട്ടില്‍ നിന്നും പെണ്ണുകാണലിനായി അണിഞ്ഞൊരുങ്ങി പോകുന്ന ദൃശ്യങ്ങളിൽ നിന്നുമാണ് വിഡിയോയുടെ തുടക്കം. ശേഷം പെണ്ണുകാണൽ സംഘത്തിലെ തന്റെ പ്രിയപ്പെട്ടവരെ ഓരോരുത്തരെയായി പരിചയപ്പെടുത്തി. കുടംബസമേതം പെണ്ണിന്റെ വീട്ടിലെത്തുന്നതും ഇരുവരുടെയും മാതാപിതാക്കൾ സംസാരിക്കുന്നതും വിഡിയോയിലുണ്ട്. പെൺകുട്ടിയുടെ മുഖം അവ്യക്തമായാണ് കാണിച്ചത്. ആരാധകർക്കായി പെൺകുട്ടിയുടെ കൈവിരലുകൾ മാത്രമാണ് കാണിച്ചിട്ടുള്ളത്. താൻ തന്നെയാണ് പെൺകുട്ടിയെ കണ്ടെത്തിയതെന്നും കാർത്തിക് നേരത്തെ പറഞ്ഞിരുന്നു.

യുട്യൂബറായി ശ്രദ്ധ നേടിയ കാർത്തിക് മഴവിൽ മനോരയിലെ ഒരു ചിരി ഇരു ചിരി ബംപർ ചിരി എന്ന പരിപടിയുടെ അവതാരകനുമാണ്. തിരുവനന്തപുരം ചെല്ലമംഗലം സ്വദേശിയാണ്. സുരേഷ് ബാബു, മോളി എന്നിവരാണ് മാതാപിതാക്കൾ.