Tuesday 27 December 2022 02:35 PM IST : By സ്വന്തം ലേഖകൻ

മഷൂറയുടെ വളകാപ്പിന് കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങൾ... ഒത്തുചേർന്ന് ബഷീർ ബഷിയും കുടുംബവും: വി‍ഡിയോ

mashoora

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും യൂട്യൂബ് വിഡിയോകളിലൂടെയും പ്രേക്ഷക മനസുകളിൽ ഇടംനേടിയ താരമാണ് ബഷീർ ബഷി. തന്റെ കുടുംബത്തിന്റെ വിശേഷങ്ങള്‍ സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ടവരുമായി താരം പങ്കുവയ്ക്കാറുമുണ്ട്. തന്റെ ജീവിതത്തിലെ വലിയൊരു സന്തോഷത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ അടുത്തിടെ താരം പങ്കുവച്ചിരുന്നു. വീണ്ടും അച്ഛനാകുന്നു എന്ന വലിയ സർപ്രൈസാണ് അന്നു ബഷീർ ബഷി പങ്കിട്ടത്. രണ്ടാം ഭാര്യ മഷൂറ ഗർഭിണിയാണെന്ന് സമൂഹമാധ്യമത്തിലൂടെയാണ് ബഷീർ ആരാധകരെ അറിയിച്ചത്.

ഇപ്പോഴിതാ മഷൂറയുടെ വളക്കാപ്പ് ചടങ്ങിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കുകയാണ് ബഷീര്‍ ബഷിയും കുടുംബവും. മഷൂറയുടെ യൂട്യൂബ് ചാനലിലൂടെയാണ് വിശേഷങ്ങൾ പങ്കുവച്ചത്.

‘ഞങ്ങളുടെ ഇടയിൽ വളക്കാപ്പ് ചടങ്ങില്ല. പക്ഷേ ഈ ചടങ്ങ് എനിക്ക് ഭയങ്കര ഇഷ്ടമാണ്. കുപ്പിവളകളും പുത്തനുടുപ്പുകളുമൊക്കെയായി ഒരുങ്ങുന്നത് ഒരു പ്രത്യേക വൈബാണ്.’– മഷൂറ പറയുന്നു.

തന്നെക്കണ്ടാൽ ഇപ്പോൾ നോർത്തിന്ത്യക്കാരിയെപ്പോലെ ഇല്ലേയെന്ന് മഷൂറ ചോദിക്കുമ്പോൾ ബഷീർ ബഷി തിരിച്ചു ട്രോളുന്നതും വിഡിയോയിലുണ്ട്. രജിനി ആന്റിയെന്ന് ഏറെ സ്നേഹത്തോടെ വിളിക്കുന്ന വ്യക്തിയാണ് മഷൂറയ്ക്ക് വളകാപ്പിന് സമ്മാനങ്ങളുമായി എത്തിയത്.