Monday 28 November 2022 12:28 PM IST : By സ്വന്തം ലേഖകൻ

‘എന്തിനാ കാശ് കളയുന്നേ, ഞാൻ വെട്ടിത്തരാം മുടി...അച്ചനെ ഫ്രീക്ക് അക്കാം’: ഒടുവിൽ സംഭവിച്ചത്...

aiswarya

മിനിസ്ക്രീനിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയും നർത്തകിയുമാണ് ഐശ്വര്യ രാജീവ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരം തന്റെ പുത്തന്‍ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ പങ്കുവയ്ക്കുക പതിവാണ്.

ഇപ്പോഴിതാ, ഐശ്വര്യ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത രസകരമായ ഒരു വിഡിയോയാണ് വൈറൽ. അച്ഛന്റെ മുടി വെട്ടാമെന്നേറ്റ ഐശ്വര്യയ്ക്ക് പിണഞ്ഞ അമളിയാണ് വിഡിയോയിൽ.

‘അച്ചനെ ഫ്രീക്ക് അക്കി’ എന്ന കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.