Friday 16 December 2022 09:19 AM IST : By സ്വന്തം ലേഖകൻ

‘ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല’: കരയുന്ന വിഡിയോ പങ്കുവച്ച്, കുറിപ്പുമായി ജാസ്മിൻ മൂസ

jasmine

താൻ കരയുന്നതിന്റെ ഒരു വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് കുറിപ്പുമായി ബിഗ് ബോസ് മലയാളം താരം ജാസ്മിൻ മൂസ.

‘ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. കാഴ്‌ചയ്‌ക്ക് വെറുപ്പുളവാക്കുന്നതും അസ്വീകാര്യവുമായ ചില ലഘുചിത്രങ്ങൾക്കൊപ്പം ഈ വിഡിയോ റീപോസ്‌റ്റ് ചെയ്യാൻ ഒരു കൂട്ടം യുട്യൂബ്, ഓൺലൈൻ ചാനലുകള്‍ കാത്തിരിക്കുന്നു എന്ന എന്നാണ് വിഡിയോ പങ്കുവെച്ച് ജാസ്മിൻ കുറിച്ചത്.

ഒമർ ലുലു സംവിധാനം ചെയ്ത ‘നല്ല സമയ’ത്തിലൂടെ അഭിനയരംഗത്തും അരങ്ങേറിയിരിക്കുകയാണ് ജാസ്മിൻ ഇപ്പോൾ.