ചക്കപ്പഴം എന്ന പരമ്പരയിലെ ലളിതാമ്മ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് സബീറ്റ ജോർജ്.
ഇപ്പോഴിതാ, ചക്കപ്പഴത്തിൽ നിന്നു പിൻമാറുകയാണെന്ന് അറിയിച്ചിരിക്കുകയാണ് സബീറ്റ.
‘തന്ന സ്നേഹത്തിനും, കരുതലിനും ഒരുപാട് നന്ദിയുണ്ട്. എന്നാൽ ഇനി നിങ്ങടെ ലളിതാമ്മയായി തുടരാനാവില്ല.. കാരണങ്ങൾ നിരത്താനും ആഗ്രഹിക്കുന്നില്ല .Sometimes Silence is more powerful.. തുടർന്നും എവിടെയെങ്കിലും ഒക്കെ വെച്ച് നമ്മൾ കണ്ടുമുട്ടും എന്നെനിക്കുറപ്പുണ്ട്.
എന്റെ അഭാവത്തിലും ചക്കപ്പഴം നിങ്ങളെ ചിരിപ്പിക്കുകയും , ചിന്തിപ്പിക്കുകയും ഒക്കെ ചെയ്യട്ടെ...ചേർത്ത് നിർത്തുക. കഴിയുവോളം’. – സബീറ്റ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
നേരത്തെയും ചില കാരണങ്ങളാൽ സബീറ്റ ചക്കപ്പഴത്തിൽ നിന്നു പിന്മാറിയിരുന്നു. പിന്നീടു തിരികെയെത്തുകയായിരുന്നു.