ഒൻപതാം വിവാഹ വാർഷികം ആഘോഷമാക്കി മലയാളത്തിന്റെ പ്രിയതാരദമ്പതികളായ സജിനും ഷഫ്നയും.
ഷഫ്നയോടൊപ്പമുള്ള തന്റെ ചിത്രങ്ങള്‍ സജിൻ പങ്കുവച്ചിട്ടുണ്ട്. പിന്നാലെ ഷഫ്നയും വിവാഹ വാർഷികത്തിന്റെ സന്തോഷം കുറിച്ച് കേക്ക് മുറിക്കുന്ന വിഡിയോയും ചിത്രങ്ങളും പങ്കുവച്ചു ‘പ്രിയന് ഒൻപതാം വിവാഹ വാർഷികാശംസകൾ. നമ്മൾ പരിചയപ്പെട്ടിട്ടും പ്രണയത്തിലായിട്ടും 13 വർഷമായിരിക്കുന്നു. ഈ 13 വർഷം 13 ദിവസം പോലെയാണ് കടന്ന് പോയത്. ജീവിതകാലം മുഴുവൻ നമ്മൾ ഇങ്ങനെത്തന്നെ ആയിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിന്നോടൊപ്പം ഞാൻ ഏറെ സന്തോഷവതിയാണ്, അത് വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയില്ല’ .– ഷഫ്ന കുറിച്ചു.