Friday 30 December 2022 10:50 AM IST : By സ്വന്തം ലേഖകൻ

സോണിയയുടെ മൃതദേഹവുമായി ആംബുലൻസ് വീട്ടിൽ, എന്താണ് സംഭവമെന്ന് പ്രേക്ഷകർ: വിഡിയോ പങ്കുവച്ച് ശ്രീശ്വേത

sreeswetha

മൗനരാഗം പരമ്പരയിലെ സോണിയ എന്ന കഥാപാത്രത്തിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ശ്രീശ്വേത മഹാലക്ഷ്‍മി.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ലൊക്കേഷൻ വിശേഷങ്ങളും വ്യക്തിപരമായ വിശേഷങ്ങളുമൊക്കെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, താരം പോസ്റ്റ് ചെയ്ത ഒരു ലൊക്കേഷൻ വിഡിയോയാണ് വൈറൽ. ‘സോണിയ’യുടെ ഡെഡ്ബോഡി ആംബുലൻസിൽ നിന്നിറക്കി വീട്ടുകാർക്ക് മുന്നിൽ വയ്ക്കുന്നതാണ് രംഗം.

ഷൂട്ടിനു ശേഷം ഫുൾ വിഡിയോ കണ്ടപ്പോൾ സന്തോഷം തോന്നിയെന്ന് ശ്രീശ്വേത കുറിക്കുന്നു. ശ്രീശ്വേത ചെന്നൈ സ്വദേശിനിയാണ്. തെലുങ്കിലും താരം വേഷമിട്ടിട്ടുണ്ട്.