Saturday 03 December 2022 02:26 PM IST : By സ്വന്തം ലേഖകൻ

‘എലിസബത്തിനെ കിഡ്നാപ്പ് ചെയ്യാനാണ് വന്നത്, പക്ഷേ സംഭവിച്ചത്’: ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ ബാല

bala-hospital-14

നടൻ ബാലയും ഭാര്യ എലിസബത്തും ഒന്നിച്ചെത്തുന്ന ഓരോ വിശേഷങ്ങളും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. ഇരുവരും ഒന്നിച്ചുള്ള സന്തോഷ നിമിഷങ്ങളെ ഏറെ സ്നേഹത്തോടെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. പ്രിയപ്പെട്ടവൾക്കൊപ്പം രഞ്ജിതമേ എന്ന ഗാനത്തിന് ചുവടുവച്ചെത്തിയ ബാലയുടെ വിഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ ഭാര്യ എലിസബത്ത് ജോലി ചെയ്യുന്ന ആശുപത്രിയിലെത്തി ആശുപത്രി ജീവനക്കാരെ ഞെട്ടിച്ചിരിക്കുകയാണ് ബാല.

എലിസബത്തിന്റെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനാണ് ബാല ആശുപത്രിയില്‍ നേരിട്ടെത്തിയത്. എലിസബത്ത് ജോലി ചെയ്യുന്ന മലങ്കര ആശുപത്രിയിലായിരുന്നു ബാലയുടെ അപ്രതീക്ഷിത എൻട്രി. സർപ്രൈസ് ആയി ബാല എത്തിയതറിഞ്ഞ് എലിസബത്തിന്റെ സഹ പ്രവർത്തകരും ആശുപത്രി ജീവനക്കാരും ബാലയ്ക്കരികിലേക്ക് ഓടിയെത്തി. കുശലാന്വേഷണങ്ങൾക്കൊപ്പം സെൽഫിയുമായി എലിസബത്തിന്റെ സഹപ്രവർത്തകർ ഒപ്പം കൂടി.

ബാല തന്നെയാണ് വിഡിയോ പങ്കുവച്ച ശേഷം ഈ വിശേഷങ്ങള്‍ ആരാധകരെ അറിയിച്ചത്. എലിസബത്തിനെ കിഡ്‌നാപ്പ് ചെയ്യാനാണ് വന്നത്. എന്നാല്‍ സ്‌നേഹം കൊണ്ട് അവര്‍ എന്നെ അറസ്റ്റ് ചെയ്തുവെന്നായിരുന്നു ബാല കുറിച്ചത്. 

ആശുപത്രിയിലെ ജീവനക്കാരും ഡോക്ടേഴ്‌സുമെല്ലാം ബാലയെ പരിചയപ്പെടുകയും കൂടെ നിന്ന് ഫോട്ടോയെടുക്കുകയും ചെയ്തിരുന്നു. നിരവധി പേരാണ് ബാലയുടെ വിഡിയോയ്ക്ക് താഴെയായി കമന്റുകളുമായെത്തിയത്. മലങ്കര ആശുപത്രിയിൽ മെഡിസിനൽ ഡിപ്പാർട്ട്മെന്റിൽ ജൂനിയർ ഡോക്ടർ ആയാണ് എലിസബത്ത് ജോലി ചെയ്യുന്നത്.