Tuesday 04 April 2023 02:12 PM IST : By സ്വന്തം ലേഖകൻ

‘നോ ഡ്രാമ പ്ലീസ്! യഥാർഥ ജീവിതത്തിലും നാടകം കളിക്കുന്നവർ’: വൈറലായി ആന്റണി പെപ്പെയുടെ പോസ്റ്റ്

antony-pepe56788

നടന്‍ ആന്റണി പെപ്പെയുടെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു. ‘നാടകം വേണ്ട’ എന്നെഴുതിയ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. യഥാർഥ ജീവിതത്തിലും അഭിനയിക്കുന്നവർക്ക് സമർപ്പിക്കുന്നു എന്ന തലക്കെട്ടോടെയാണ് ആന്റണി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. 

‘നോ ഡ്രാമ പ്ലീസ്’ എന്ന ചിത്രത്തോടൊപ്പം "ഇവിടെ യഥാർഥ ജീവിതത്തിലും നാടകം കളിക്കുന്നവർക്ക് സമർപ്പിക്കുന്നു" എന്നാണ് ആന്റണി സോഷ്യൽ മീഡിയയിൽ കുറിച്ചത്. ആർഡിഎക്സ് എന്ന സിനിമയിമായി ബന്ധപ്പെട്ട വിവാദത്തെപ്പറ്റിയാണോ ആന്റണിയുടെ പോസ്റ്റ് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 

ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആര്‍ഡിഎക്‌സ്. സിനിമയുടെ ഷൂട്ടിങ്ങിനിടെ ഷെയ്ൻ നിഗം അനാവശ്യ വിവാദങ്ങളുണ്ടാക്കിയെന്ന് ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം സിനിമയുടെ അണിയറപ്രവർത്തകരില്‍ നിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

antony-varghese.jpg.image.845.440
Tags:
  • Movies