Wednesday 30 November 2022 11:04 AM IST : By സ്വന്തം ലേഖകൻ

കണ്ടാലും കണ്ടാലും കൊതിതീരാത്ത ആകാശക്കാഴ്ചകൾ: പുതിയ സ്കൈ ഡൈവ് ചിത്രങ്ങൾ പങ്കുവച്ച് അഹാന കൃഷ്ണ

ahana

തന്റെ പുതിയ സ്കൈ ഡൈവ് ചിത്രങ്ങൾ പങ്കുവച്ച് കുറിപ്പുമായി യുവനടി അഹാന കൃഷ്ണ.

യാത്രകളും സാഹസികതയും ഏറെ ഇഷ്ടപ്പെടുന്ന അഹാന കഴിഞ്ഞ ജൂലൈയിലും സ്കൈ ഡൈവ് നടത്തിയിരുന്നു. അതിന്റെ ചിത്രങ്ങളും വൈറലായതാണ്. ആകാശക്കാഴ്ചകൾ കാണാനായി ഇപ്പോൾ വീണ്ടും സ്കൈ ഡൈവ് നടത്തിയിരിക്കുകയാണ് താരം.

അടുത്തിടെ അമ്മ സിന്ധുകൃഷ്ണയുടെ 51-ാം ജന്മദിനത്തോട് അനുബന്ധിച്ച് ഒരു കശ്മീർ യാത്ര സംഘടിപ്പിച്ചിരുന്നു അഹാനയും സഹോദരിമാരും. ദിയ, ഇഷാനി, ഹൻസിക എന്നിവരും അമ്മയുടെ കുട്ടിക്കാലം മുതൽ കൂടെയുള്ള രണ്ട് ആത്മാർത്ഥ സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു.