Saturday 21 January 2023 10:30 AM IST : By സ്വന്തം ലേഖകൻ

സ്വിം സ്യൂട്ടില്‍ സൂപ്പർ ഹോട്ട് ലുക്ക്... ഗ്ലാമറസായി അഹാന: ചിത്രങ്ങൾ വൈറൽ

ahaana-krish

സിനിമാ പ്രേക്ഷകരുടെ മാത്രമല്ല സോഷ്യൽ മീഡിയയുടേയും പ്രിയങ്കരിയാണ് നടി അഹാന. സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കാറുള്ളത്. തന്റെ ഫിറ്റ്നസ്, ഡയറ്റ്, ഫാഷൻ വിശേഷങ്ങൾ പലപ്പോഴായി താരം പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ സ്വിം സ്യൂട്ടില്‍ അതീവ ഗ്ലാമറസ്സായി എത്തുന്ന അഹാന കൃഷ്ണയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഗോവയിലെ ബീച്ചിൽ നിന്നുള്ളതാണ് ചിത്രങ്ങൾ. റെബ ജോൺ, റിമി ടോമി തുടങ്ങി നിരവധിപ്പേരാണ് നടിയെ അഭിനന്ദിച്ചെത്തുന്നത്.

2021ൽ റിലീസ് ചെയ്ത പിടികിട്ടാപ്പുള്ളി എന്ന ചിത്രത്തിലാണ് അഹാന അവസാനം പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ വർഷം മി മൈസെൽഫ് ആൻഡ് ഐ എന്ന വെബ് സീരിസിൽ അഭിനയിക്കുകയുണ്ടായി.

നാൻസി റാണി, അടി എന്നീ സിനിമകളാണ് അഹാനയുടേതായി റിലീസിനൊരുങ്ങുന്നത്. ഷൈന്‍ ടോം ചാക്കോ നായകനായി  എത്തുന്ന ‘അടി’ സംവിധാനം ചെയ്യുന്നത് പ്രശോഭ് വിജയന്‍ ആണ്. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ, കുറുപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെറർ ഫിലിംസ് പ്രഖ്യാപിച്ച ചിത്രമാണിത്. അഹാനയ്ക്കും ഷൈനിനുമൊപ്പം ധ്രുവന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങൾക്കു ശേഷം പ്രശോഭ് വിജയന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണിത്. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ.