Wednesday 29 March 2023 09:30 AM IST : By സ്വന്തം ലേഖകൻ

ജീത്തു ജോസഫും അസിഫ് അലിയും വീണ്ടും ഒന്നിക്കുന്നു: ഒപ്പം ഷറഫുദീനും അമല പോളും

asif-ali

‘കൂമന്‍’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ജീത്തു ജോസഫും അസിഫ് അലിയും വീണ്ടും ഒന്നിക്കുന്നു. അർഫാസ് അയൂബ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജീത്തു ജോസഫിന്റെ സംവിധാന സഹായിമാരിൽ ഒരാളാണ് അർഫാസ് അയൂബ്. ജീത്തു ജോസഫ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ഷറഫുദീനും അമല പോളുമാണ് മറ്റ് പ്രധാന വേഷങ്ങളിൽ.

പാഷൻ സ്റ്റുഡിയോസിന്റെയും അഭിഷേക് ഫിലിംസ്സിന്റെയും ബാനറില്‍ രമേശ്‌ പിള്ളയും സുധൻ സുന്ദരവുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. അപ്പു പ്രഭാകർ ആണ് ചായാഗ്രഹണം. ആദം അയൂബ് സംഭാഷണം ഒരുക്കുന്നു. പ്രേം നവാസ് ആണ് പ്രൊഡക്ഷൻ ഡിസൈനെർ.