Tuesday 11 April 2023 09:03 AM IST : By സ്വന്തം ലേഖകൻ

എലിസബത്തിനെ ചേർത്തു പിടിച്ച്, ചിരിയോടെ ബാല: ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ചിത്രം പങ്കുവച്ച് താരം

bala

കരള്‍രോഗത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന നടന്‍ ബാലയുടെ ശസ്ത്രക്രിയ കഴിഞ്ഞ ദിവസമായിരുന്നു. ശസ്ത്രക്രിയ വിജയകരമായിരുന്നു. കരള്‍മാറ്റ ശസ്ത്രക്രിയക്ക് ശേഷം താരം സുഖം പ്രാപിച്ചു വരികയാണ്. ബാല ആരോഗ്യവാനായി തുടരുന്നുവെന്നാണ് ആശുപത്രിയിൽ നിന്നു ലഭിക്കുന്ന വിവരം.

ഇപ്പോഴിതാ, ഭാര്യ ഡോ.എലിസബത്തിനൊപ്പമുള്ള തന്റെ പുതിയ ചിത്രം പങ്കുവച്ച് ആരാധകർക്ക് ഈസ്റ്റർ ആശംസകൾ നേർന്നിരിക്കുകയാണ് ബാല. ദിവസങ്ങൾക്ക് മുമ്പ് രണ്ടാം വിവാഹവാർഷികത്തോട് അനുബന്ധിച്ച് പങ്കുവച്ച വിഡിയോയിൽ ബാല തന്റെ രോഗത്തെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു.

‘ആശുപത്രിയിൽ വന്നിട്ട് ഏകദേശം ഒരുമാസം ആയി. എലിസബത്തിന്റെ നിർബന്ധപ്രകാരം വന്നതാണ്. എല്ലാവരുടെയും പ്രാർത്ഥന കൊണ്ട് വീണ്ടും വരികയാണ്. മേജർ ശസ്ത്രക്രിയയുണ്ട്. മരണ സാധ്യതയുണ്ട്. എന്നാൽ രക്ഷപ്പെടാനുള്ള സാധ്യതയാണ് കൂടുതലായി കാണുന്നത്. മുന്നോട്ടുപോകുമെന്ന് വിചാരിക്കുന്നു. നെഗറ്റീവ് ആയി ഒന്നും ചിന്തിക്കുന്നില്ല. എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറയുന്നു’.– ബാല വിഡിയോയിൽ പറഞ്ഞതിങ്ങനെ.