Monday 10 April 2023 09:06 AM IST : By സ്വന്തം ലേഖകൻ

തോക്കുകൾക്ക് മുമ്പിൽ തോക്കേന്തിയ നായകൻ...‘ബസൂക്ക’യുമായി മെഗാസ്റ്റാർ, ടൈറ്റിൽ പോസ്റ്റർ ഹിറ്റ്

bazooka

നവാഗത സംവിധായകൻ ഡീനൊ ഡെന്നിസിനൊപ്പം ‘ബസൂക്ക’യുമായി മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡീനൊ ഡെന്നിസ്. ഡീനൊ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിൽ ഗൗതം വാസുദേവ് മേനോനും പ്രധാനവേഷത്തില്‍ എത്തുന്നു.

തിയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രഹാം എന്നിവർക്കൊപ്പം സരിഗമയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുക. നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു. മിഥുൻ മുകുന്ദൻ സംഗീത സംവിധാനം. കലാസംവിധാനം - അനീസ് നാടോടി. എഡിറ്റിങ്ങ് - നിഷാദ് യൂസഫ്.