Saturday 08 April 2023 02:19 PM IST : By സ്വന്തം ലേഖകൻ

‘അത് ‘ആടുജീവിതം’ ട്രെയിലര്‍ അല്ല, ഇത്തരം ഒരു പ്രതിസന്ധിയിലേക്ക് പോയതിൽ മാനസികമായ വിഷമമുണ്ട്’: ബ്ലെസി പറയുന്നു

blessy

ചോര്‍ന്നത് ‘ആടുജീവിതം’ ത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ അല്ലെന്ന് സംവിധായകൻ ബ്ലെസി. ചിത്രത്തിലെ ചില ദൃശ്യങ്ങൾ വേൾഡ് റിലീസിന് മുന്നോടിയായി വിദേശ ഏജൻസികൾക്ക് അയച്ചു നൽകിയിരുന്നു. അതിൽ നിന്നുമാണ് വിഡിയോ ചോർന്നത്. ഗ്രേഡിങ് അടക്കമുള്ള പോസ്റ്റ് പ്രൊ‍ഡക്‌ഷൻ ജോലികൾ പൂർത്തിയാക്കാനുളള ചില ദൃശ്യങ്ങളാണ് ചോ‍ർന്നതെന്നും ഇതില്‍ അതിയായ വിഷമമുണ്ടെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ അദ്ദേഹം പറഞ്ഞു.

‘ഇത് മൂന്ന് മിനിറ്റുള്ള വിഡിയോ മാത്രമാണ്. അതിൽ ഉപയോഗിച്ചിരുന്ന മ്യൂസിക് കീ ബോർഡിൽ ചെയ്തിട്ടുള്ളതാണ്. കൃത്യമായ കളർ ഗ്രേഡിങ് നടത്തിയിട്ടില്ല. ട്രെയിലർ എന്നാൽ ഒന്നര മിനിറ്റിലോ രണ്ട് മിനിറ്റിലോ ഒതുങ്ങുന്നതാണ്. ഈ വിഡിയോ മൂന്ന് മിനിറ്റോളം ഉണ്ട്. ഇത് ഔദ്യോഗിക ട്രെയിലർ അല്ല’. – ബ്ലെസി പറഞ്ഞു.