ഗൃഹാതുരമായ ഓര്‍മകളുണര്‍ത്തുന്ന 'ചക്കരമാവിൻ കൊമ്പത്ത്'ലെ "മേലേ മാനത്ത്" എന്നഗാനം പുറത്തിറങ്ങി. ടോണി ചിറ്റേട്ടുകളം രചിച്ച വരികൾക്ക് ബിജിബാൽ ഈണം പകർന്നിരിക്കുന്നു. ഗാനം ആലപിച്ചിരിക്കുന്നത് ശുഭയാണ്. ബാല്യകാലസ്മരണകളുണര്‍ത്തുന്ന ഒരു മനോഹരഗാനമെന്ന നിലയില്‍ മേലേ മാനത്ത് എന്നഗാനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
ടോണി ചിറ്റേട്ടുകളം സംവിധാനം നിർവഹിച്ച 'ചക്കരമാവിൻ കൊമ്പത്ത്'ൽ ഗൗരവ് മേനോൻ, അഞ്ജലി നായർ, ജോയ് മാത്യു, മീര വാസുദേവൻ, ഹരിശ്രീ അശോകൻ, ഡെറിക് രാജൻ എന്നിവർ അഭിനയിക്കുന്നുണ്ട്. കഥയും തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് അർഷാദ് ബത്തേരിയാണ്.
ഛായാഗ്രഹണം ജോബി ജെയിംസും ചിത്രസംയോജനം കെ രാജഗോപാലുമാണ് നിർവഹിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. ബ്രാൻഡെക്സ് പ്രൊഡക്ഷൻസിന്റെയും ചിറയിൽ ഫിലിംസിന്റെയും ബാനറുകളിൽ ജിംസൺ ഗോപാലും രാജൻ ചിറയിലും ചേർന്നാണ് 'ചക്കരമാവിൻ കൊമ്പത്ത്' നിർമിച്ചിരിക്കുന്നത്.