Wednesday 01 February 2023 09:49 AM IST : By സ്വന്തം ലേഖകൻ

‘ന്റെ മോളാ ഇനി ന്റെ മോഡല്...’: ‘ഡിയര്‍ വാപ്പി’യുടെ ട്രെയിലർ എത്തി

dear-vaappi

ലാല്‍, അനഘ നാരായണന്‍, നിരഞ്ജ് മണിയന്‍പിള്ള രാജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാന്‍ തുളസീധരന്‍‌ രചനയും സംവിധാനവും നിര്‍വഹിച്ച ഡിയര്‍ വാപ്പിയുടെ ട്രെയിലർ എത്തി.

മണിയന്‍ പിള്ള രാജു, ജഗദീഷ്, അനു സിതാര, നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ക്രൗണ്‍ ഫിലിംസിന്റെ ബാനറില്‍ ആര്‍. മുത്തയ്യ മുരളിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ലിജോ പോള്‍ ആണ് എഡിറ്റര്‍. പാണ്ടികുമാറാണ് ഛായാഗ്രഹണം.