Wednesday 01 February 2023 09:37 AM IST : By സ്വന്തം ലേഖകൻ

‘എന്റെ രാജകുമാരന് പതിനാല് വയസ്സായി’: മകന്റെ പിറന്നാള്‍ ആഘോഷമാക്കി ദിവ്യ ഉണ്ണി

divya-unni

മകൻ അർജുന്റെ പതിനാലാം പിറന്നാള്‍ ആഘോഷമാക്കി മലയാളത്തിന്റെ പ്രിയനടിയും നർത്തകിയുമായ ദിവ്യ ഉണ്ണി. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ താരം പങ്കുവച്ചു.

‘എന്റെ രാജകുമാരന് പതിനാല് വയസ്സായി’ എന്നാണ് ദിവ്യ ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്. ചിത്രങ്ങൾ എടുത്തത് ഡാഡി കൂൾ ആണെന്നും കുറിച്ചിട്ടുണ്ട്. ദിവ്യ ഉണ്ണിക്കും മകനുമൊപ്പം പെൺമക്കളായ ഐശ്വര്യ, മീനാക്ഷി എന്നിവരെയും ചിത്രങ്ങളിൽ കാണാം.

കുടുംബസമേതം അമേരിക്കയിലാണ് ദിവ്യ ഉണ്ണി ഇപ്പോൾ താമസം. സോഷ്യൽ മീഡിയയിൽ സജീവമായ ദിവ്യ തന്റെ വിശേഷങ്ങളും ചിത്രങ്ങളും വിഡിയോകളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.