Monday 06 February 2023 09:09 AM IST : By സ്വന്തം ലേഖകൻ

‘ഞാൻ ഒരുപാടിഷ്ടപ്പെടുന്ന മെലനിയെ സഹോദരിയായി ലഭിച്ചതിൽ സന്തോഷം’: കുറിപ്പും ചിത്രങ്ങളും പങ്കുവച്ച് കല്യാണി

sidharth

ജനുവരി മൂന്നിനാണ് സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകൻ സിദ്ധാർഥ് പ്രിയദര്‍ശന്‍ വിവാഹിതനായത്. അമേരിക്കന്‍ പൗരയും വിഷ്വല്‍ എഫക്റ്റ്സ് പ്രൊഡ്യൂസറുമായ മെര്‍ലിനാണ് വധു.

ഇപ്പോഴിതാ, ഇരുവർക്കും വിവാഹ ആശംസകൾ നേർന്ന് മനോഹരമായ ട്വീറ്റ് പങ്കുവച്ചിരിക്കുകയാണ് സിദ്ധാർഥിന്റെ സഹോദരിയും നടിയുമായ കല്യാണി പ്രിയദർശൻ.

സഹോദരന്റെ വിവാഹം ഏറെ സ്വകാര്യമായ ചടങ്ങിലാണ് നടത്തിയതെന്നും എല്ലാവരുടെയും അനുഗ്രഹമുണ്ടാകണമെന്നും കല്യാണി.

‘എന്റെ സഹോദരന്റെ വിവാഹം ഏറ്റവും അടുത്ത കുടുംബങ്ങൾ മാത്രമുൾപ്പെടുന്ന ഒരു സ്വകാര്യ ചടങ്ങിൽ ഞങ്ങൾ ആഘോഷിച്ചു. എനിക്കേറെ പ്രിയപ്പെട്ട മെലനിയെ എന്റെ സഹോദരിയായി ലഭിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. നിങ്ങളേവരുടെയും അനുഗ്രഹാശിസുകൾ ഞങ്ങളുടെ കുടുംബത്തിനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു’. – കല്യാണി പ്രിയദർശൻ പറയുന്നു.

ചെന്നൈയിലെ ഫ്‌ളാറ്റില്‍ നടന്ന വിവാഹ ചടങ്ങില്‍ പ്രിയദര്‍ശനും ലിസിയും കല്ല്യാണിയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.