Thursday 01 June 2023 10:45 AM IST : By സ്വന്തം ലേഖകൻ

‘ബാർബർ ഷോപ്പ് അല്ല ചേട്ടാ, ബ്യൂട്ടി പാർലർ‌...’: ‘കൊള്ള’യുടെ ട്രെയിലർ എത്തി

kolla

ജിഷ വിജയനും പ്രിയ വാര്യരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി, സൂരജ് വർമ്മ സംവിധാനം ചെയ്യുന്ന ‘കൊള്ള’യുടെ ട്രെയിലർ എത്തി. ചിത്രം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണെന്ന് ട്രെയിലർ സൂചന നൽകുന്നു. ചിത്രം ജൂൺ 9 ന് തിയറ്ററുകളിലെത്തും.

വിനയ് ഫോർട്ട് , അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ജിയോ ബേബി, ഷെബിൻ ബെൻസൻ, പ്രേം പ്രകാശ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഷാൻ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. രാജവേൽ മോഹനാണ് ഛായാഗ്രഹണം.

ബോബി-സഞ്ജയുടെ കഥയ്ക്ക് തിരക്കഥയെഴുതിയിരിക്കുന്നത് ഡോക്ടർമാരായ ജാസിം ജലാലും നെൽസൻ ജോസഫും ചേർന്നാണ്. രജീഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കെവി രജീഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. രവി മാത്യു പ്രൊഡക്ഷൻസും ചിത്രവുമായി സഹകരിക്കുന്നു.