Saturday 13 May 2023 09:40 AM IST : By സ്വന്തം ലേഖകൻ

അമ്മ ഞങ്ങളെ വിട്ടു പോയി...ലാൽ ജോസിന്റെ മാതാവ് ലില്ലി ജോസ് അന്തരിച്ചു

laljose

സംവിധായകന്‍ ലാല്‍ജോസിന്റെ മാതാവ് ലില്ലി ജോസ് അന്തരിച്ചു. 83 വയസ്സായിരുന്നു. തൃശൂരിൽ, ഇന്ന് പുലര്‍ച്ചെ 4 മണിക്കായിരുന്നു അന്ത്യം.

ഒറ്റപ്പാലം എല്‍എസ്എന്‍ ജിഎച്ച്എസ്എസിലെ ഹിന്ദി അധ്യാപിക ആയിരുന്നു ലില്ലി ജോസ്. സംസ്‌കാര ചടങ്ങുകള്‍ 15ന് വൈകുന്നേരം മൂന്ന് മണിക്ക് ഒറ്റപ്പാലം, തോട്ടക്കര സെന്റ ് ജോസഫ് പള്ളിയില്‍. ലില്ലി-ജോസ് ദമ്പതികളുടെ മൂത്ത മകനാണ് ലാല്‍ ജോസ്.