Tuesday 11 April 2023 10:51 AM IST : By സ്വന്തം ലേഖകൻ

ഭീമാകാരമായ ആ കാല്‍പാദങ്ങള്‍ എന്തിന്റെ സൂചനയാണ് ? വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വരും മുമ്പ് ഒരും സാംപിൾ വെടിക്കെട്ട്

mohanlal

മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘മലൈക്കോട്ടൈ വാലിബന്‍’ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് ചർച്ചയാകുന്നത്. ഈസ്റ്റര്‍ ആശംസയറിയിച്ച് മോഹന്‍ലാലാണ് പങ്കുവച്ച പോസ്റ്ററാണിത്. ഭീമാകാരമായ കാല്‍പാദങ്ങളാണ് പോസ്റ്ററിലെ ഹൈലൈറ്റ്. ഇത് എന്തിന്റെ സൂചനയാണെന്ന ആകാംക്ഷയാണ് പ്രേക്ഷകർക്ക്. വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏപ്രില്‍ 14ന് എത്തും.

സോണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, മണികണ്ഠന്‍ ആര്‍ ആചാരി, ഡാനിഷ് സെയിട്ട്, കാത്ത, മനോജ് മോസസ്, സുചിത്ര നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ജോണ്‍ ആന്‍ഡ് മേരി ക്രീയേറ്റീവ് സെഞ്ച്വറി ഫിലിംസ്, മാക്‌സ് ലാബ് സിനിമാസ് ആന്‍ഡ് എന്റര്‍ടൈന്‍മെന്‍സ്, ആമേന്‍ മൂവി മൊണാസ്റ്ററി എന്നിവയുടെ ബാനറില്‍ ഷിബു ബേബി ജോണ്‍, മോഹന്‍ലാല്‍, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.