Friday 20 January 2023 09:45 AM IST : By സ്വന്തം ലേഖകൻ

‘നിങ്ങളുടെ നിരൂപണങ്ങള്‍ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു’: സന്തോഷം കുറിച്ച് മമ്മൂട്ടി

nanpakal

തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മമ്മൂട്ടി–ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘നൻപകൽ നേരത്ത് മയക്കം’. സമീപകാലത്ത് മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു ഇത്. പ്രേക്ഷക പ്രതീക്ഷകളെ ചിത്രം നൂറു ശതമാനം തൃപ്തിപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇപ്പോഴിതാ, പ്രേക്ഷക പ്രതികരണങ്ങളിലുള്ള തന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. ‘Have been reading all your reviews of ‘നൻപകൽ നേരത്ത് മയക്കം’. Truly Humbled at the love that has been pouring in’.– ലിജോയ്ക്കൊപ്പം ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ഒരു ചിത്രം പങ്കുവച്ച് മമ്മൂട്ടി കുറിച്ചു.

മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് എസ്.ഹരീഷ് ആണ്.