Wednesday 01 February 2023 10:32 AM IST : By സ്വന്തം ലേഖകൻ

നടനും സംവിധായകനും ചേർന്നൊരുക്കുന്ന മാജിക്ക്: അമ്പരപ്പിച്ച രംഗത്തിന്റെ മേക്കിങ് വിഡിയോ

mammootty

അടുത്തിടെ മലയാളത്തിൽ വന്ന മികച്ച സിനിമകളിലൊന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി – മമ്മൂട്ടി ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’. ഇപ്പോഴിതാ, സിനിമയില്‍ പ്രേക്ഷകരെ അമ്പരപ്പിച്ച ഒരു രംഗത്തിന്റെ മേക്കിങ് വിഡിയോ റിലീസ് ചെയ്തിരിക്കുന്നു.

സീന്‍ വിശദമാക്കുന്ന ലിജോയെയും സംശയങ്ങൾ ചോദിക്കുന്ന മമ്മൂട്ടിയെയും വിഡിയോയില്‍ കാണാം. കണ്ണിന് നല്‍കേണ്ട ഭാവമാറ്റത്തെപ്പറ്റി പോലും വിശദമായി ഇരുവരും സംസാരിക്കുന്നു. ശേഷം ടേക്കിനു മുമ്പ്, കണ്ണാടിയില്‍ നോക്കി പൊടുന്നനെ പൊട്ടിക്കരച്ചിലിന്റെ വക്കത്തെത്തുന്ന മമ്മൂട്ടി. ചിത്രീകരണശേഷം ഷോട്ട് ഓക്കെ എന്ന് ലിജോ പറയുമ്പോള്‍ ‘അങ്ങനെയത് ഓകെയായി’ എന്ന് നെടുവീര്‍പ്പിടുന്ന മമ്മൂട്ടിയുടെ ശബ്ദവും വിഡിയോയില്‍ കേള്‍ക്കാം.