Tuesday 24 January 2023 11:01 AM IST : By സ്വന്തം ലേഖകൻ

‘നൻപകൽ നേരത്ത് മയങ്ങി’ മമ്മൂക്ക: ലൊക്കേഷനിലെ വെറും നിലത്ത് കിടന്നുറങ്ങുന്ന മെഗാസ്റ്റാർ

mammootty

‘നൻപകൽ നേരത്ത് മയക്കം’ ഷൂട്ടിങ്ങിനിടെ ലൊക്കേഷനിലെ വെറും നിലത്ത് കിടന്നുറങ്ങുന്ന മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ചിത്രങ്ങൾ വൈറലാകുന്നു. മമ്മൂട്ടിയുടെ സന്തതസഹചാരിയായ ജോർജ് ആണ് മമ്മൂക്കയുടെ ‘നൻപകൽ നേരത്ത് മയക്ക’ത്തിന്റെ ചിത്രങ്ങൾ പകർത്തിയത്.

ചിത്രത്തിൽ, സുന്ദറായി മാറുന്ന മമ്മൂട്ടിയുടെ ജെയിംസ് ക്ഷേത്രത്തിലെത്തി ദർശനം നടത്തുന്ന ഒരു രംഗം സിനിമയുടെ തുടക്കത്തിലുണ്ട്. ഈ സീൻ എടുത്തു കഴിഞ്ഞ് വിശ്രമിക്കാൻ വേണ്ടി കിടന്നതാണ് മമ്മൂട്ടി. പഴനിയിലെ മടിയൻ കാറ്റടിച്ചപ്പോള്‍ അദ്ദേഹം അൽപ്പ നേരം മയങ്ങി. ഇതാണ് ചിത്രങ്ങളിൽ കാണുക.